Asianet News MalayalamAsianet News Malayalam

പര്‍ഷവി ചോപ്രയ്ക്ക് നാല് വിക്കറ്റ്; അണ്ടര്‍ 19 വനിതാ ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 7.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

India won over Sri Lanka by seven wickets in U19 Women T20 world cup
Author
First Published Jan 22, 2023, 10:13 PM IST

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 വനിതാ ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 7.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂപ്പര്‍ സിക്‌സില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് സീനിയര്‍ ടീം താരങ്ങളായ ഷെഫാലി വര്‍മ (15), റിച്ചാ ഘോഷ് (4) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇതോടെ 2.4 ഓവറില്‍ രണ്ടിന് 20 എന്ന നിലയിലായി ഇന്ത്യ. അധികം വൈകാതെ ശ്വേത സെഹ്രാവതും (13) മടങ്ങി. എന്നാല്‍ ഒരറ്റത്ത് സൗമ്യ തിവാരി (15 പന്തില്‍ 28) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഗൊങ്കടി തൃഷ (0) പുറത്താവാതെ നിന്നു. 

നേരത്തെ, പര്‍ഷവി ചോപ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തത്. മന്നത് കശ്യപ് രണ്ട് വിക്കറ്റ് വീഴ്ത്തി. തിതാസ് സദു, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 25 റണ്‍സ് നേടിയ വിഷ്മി ഗുണര്തനെയാണ് അവരുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടിയ ഉമയ രത്‌നായകെയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റുടീമുകള്‍. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലേക്ക് യോഗ്യത നേടുക. 

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത്, സൗമ്യ തിവാരി, തൃഷ, റിച്ചാ ഘോഷ്, ഹ്രിഷിതാ ബസു, തിതാസ് സദു, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, സോനം യാദവ്. 

സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 18.5 ഓവറില്‍ 87 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 13.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യന്‍ നിരയില്‍ ശ്വേത (21) മാത്രമാണ് തിളങ്ങിയിരുന്നത്. ഹ്രിഷിത (14), സദു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ വനിതാ ടീമില്‍ കളിക്കുന്ന ഷെഫാലി (8), റിച്ചാ ഘോഷ് (7) എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. ഓസീസിനായി സിയന്ന ഗിഞ്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മില്ലി ഇല്ലിംഗ്‌വര്‍ത്ത്, മാഗി ക്ലാര്‍ക്ക് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ ഓസീസിന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ചെറി വിജയലക്ഷ്യം മറികടക്കാന്‍ വലിയ സമയം വേണ്ടിവന്നില്ല. കേറ്റ് പെല്ലെ (17), ഗിഞ്ചര്‍ (11), യെല്ലാ ഹെയ്‌വാര്‍ഡ് (7) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ക്ലെയര്‍ മൂര്‍(25), എമി സ്മിത്ത് (26) എന്നിവരുടെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

ഐഎസ്എല്‍: എഫ്‌സി ഗോവയുടെ മൂന്നടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തീര്‍ന്നു
 

Follow Us:
Download App:
  • android
  • ios