ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി.
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ട്രാവിസ് ഹെഡ് ഓപ്പണ്‍ ചെയ്യും. കമ്മിന്‍സിന് പകരം സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍, മാത്യു കുനെമാന്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടീം ഇന്ത്യ ഇതുവരെ ടിക്കറ്റ് ഉറപ്പാക്കിയിട്ടില്ല. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില് ഒന്നില്‍ വിജയിച്ചാല്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടും. ഇന്‍ഡോറില്‍ ടെസ്റ്റ് ഇതിനാല്‍ തന്നെ ഏറെ നിർണായകമാണ്. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് ഫൈനല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് ടീമുകള്‍. ഇന്‍ഡോറില്‍ ജയിച്ചാല്‍ ഓസീസിനെതിരായ പരമ്പരയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബർത്തും ഉറപ്പാകും എന്നതിനാല്‍ അഹമ്മദാബാദിലെ നാലാം ടെസ്റ്റ് പരിശീലന മത്സരമാക്കാനാണ് രോഹിത് ശർമ്മയുടെ പദ്ധതി. ഐപിഎല്‍ 2023 സീസണ്‍ നടക്കുന്നതിനാല്‍ ഓവലിലെ ഫൈനലിന് മുമ്പ് ഇന്ത്യക്ക് റെഡ് ബോളില്‍ മത്സരങ്ങളൊന്നുമില്ല. അതിനാല്‍ ഇന്‍ഡോർ ടെസ്റ്റ് ജയിച്ചാല്‍ ഓവലിന് സമാനമായി പുല്ലുള്ള പിച്ച് അഹമ്മദാബാദില്‍ ഒരുക്കിയേക്കും.
കേരളമില്ലെങ്കിലും ആവേശത്തിന് കുറവില്ല; സന്തോഷ് ട്രോഫി സെമി പോരാട്ടങ്ങള്‍ക്ക് നാളെ റിയാദിൽ തുടക്കം
