ബൗളിംഗ്‌ കോച്ചായ മോര്‍ണി മോര്‍ക്കല്‍ വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക്‌ മുന്നോടിയായി മാധ്യമങ്ങളോട്‌ സംസാരിച്ചത്‌ വളരെ വ്യക്തതയോടെയാണ്‌. അതില്‍ ഏറ്റവും ശ്രദ്ധേയമായത്‌ ലോകകപ്പ്‌ ആകുമ്പോഴേക്ക്‌ ഇന്ത്യക്ക്‌ ഏറ്റവും മികച്ച ബൗളിംഗ്‌ സ്‌ക്വാഡ്‌ ഉണ്ടാക്കുക എന്നതാണ്‌.

2027 ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്ക്‌ ബൗളിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ വ്യക്തമായ പദ്ധതികളുണ്ട്‌. ബൗളിംഗ്‌ കോച്ചായ മോര്‍ണി മോര്‍ക്കല്‍ വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക്‌ മുന്നോടിയായി മാധ്യമങ്ങളോട്‌ സംസാരിച്ചത്‌ വളരെ വ്യക്തതയോടെയാണ്‌. അതില്‍ ഏറ്റവും ശ്രദ്ധേയമായത്‌ ലോകകപ്പ്‌ ആകുമ്പോഴേക്ക്‌ ഇന്ത്യക്ക്‌ ഏറ്റവും മികച്ച ബൗളിംഗ്‌ സ്‌ക്വാഡ്‌ ഉണ്ടാക്കുക എന്നതാണ്‌. ഫസ്റ്റ്‌ ഇലവനില്‍ കളിക്കാന്‍ യോഗ്യതയുള്ള കൂടുതല്‍ ബൗളര്‍മാരടങ്ങിയ ഒരു കോര്‍ ഗ്രൂപ്പാണ്‌ ലക്ഷ്യം. ലോകകപ്പിന്‌ മുന്നോടിയായി ഏതെങ്കിലും ബൗളര്‍ക്ക്‌ പരിക്കേറ്റാല്‍ പോലും അത്‌ ടീമിനെ ബാധിക്കരുത്‌. അതിന്‌ യുവ ബൗളര്‍മാര്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കുവാനാണ്‌ മോര്‍ണി മോര്‍ക്കല്‍ ടീം മാനേജ്‌മെന്റിന്‌ മുന്നില്‍ വെക്കുന്ന നിര്‍ദേശം.

രണ്ടാം നിരയിലുള്ള പ്രസിദ്ധ്‌ കൃഷ്‌ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നീ യുവ ബൗളര്‍മാര്‍ക്ക്‌ കൂടുതല്‍ അന്താാഷ്ട്ര മത്സരങ്ങളില്‍ പന്തെറിയാനുള്ള അവസരം നല്‍കേണ്ടതുണ്ട്‌. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ഇവര്‍ എങ്ങനെ പന്തെറിയുന്നു എന്ന്‌ വിലയിരുത്തുകയാണ്‌ ലക്ഷ്യം. ലോകകപ്പ്‌ പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ പെട്ടെന്ന്‌ അവസരം ലഭിക്കുമ്പോള്‍ അവര്‍ക്ക്‌ ആ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നത്‌ ചോദ്യചിഹ്നമാണ്‌. അതുകൊണ്ട്‌, പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പുകളിലും പരമ്പരകളിലും യുവ ബൗളര്‍മാര്‍ക്ക്‌ കൃത്യമായ ഇടവേളകളില്‍ അവസരം ലഭിക്കേണ്ടതുണ്ട്‌.

അതവരെ, ലോകകപ്പില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ മാനസികമായി പ്രാപ്‌തരാക്കും. നിതീഷ്‌ കുമാര്‍ റെഡ്ഡിയെ പോലുള്ള യുവതാരങ്ങള്‍ക്ക്‌ മികച്ച ഓള്‍ റൗണ്ടര്‍മാരായി വളര്‍ന്നു വരാനുള്ള വഴിയൊരുക്കണം. അത്‌ ബൗളിംഗിലും ഇന്ത്യക്ക്‌ കൂടുതല്‍ ഓപ്‌ഷനുകള്‍ നല്‍കും. കളിക്കാരുടെ പരിക്കുകള്‍ ഇന്ത്യന്‍ ടീമിനെ വലയ്‌ക്കുന്നുണ്ട്‌. ഹര്‍ദിക്‌ പാണ്ഡ്യ, ഹര്‍ഷിത്‌റാണ എന്നിവരുടെ പരിക്കുകള്‍ വലിയ പാഠമാണ്‌. ഓരോ ബൗളര്‍മാര്‍ക്കും മെഡിക്കല്‍ ടീമിന്റെ സഹായത്തോടെ പ്രത്യേക വിശ്രമ-പരിശീലന ഷെഡ്യൂളുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും മോര്‍ണി മോര്‍ക്കല്‍ പറയുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK