Asianet News MalayalamAsianet News Malayalam

അവരുടേത് കഠിനാധ്വാനത്തിന്റെ ഫലം! ലോകകപ്പിന് മുമ്പ് രണ്ട് ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് രോഹിത്

കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 41 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാനും ഇന്ത്യക്കായിരുന്നു. ഇതോടെ ഏഷ്യാകപ്പ് ഫൈനലിലെത്താനും ഇന്ത്യക്കായി.

indian captain rohit sharma lauds kuldeep yadav and hardik pandya after match saa
Author
First Published Sep 13, 2023, 2:37 PM IST

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ ത്രില്ലടിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗെടുത്ത് ഇന്ത്യ ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും, ആതിഥേയരെ പ്രതിരോധിക്കാന്‍ ഇന്ത്യക്കായി. ഇന്ത്യ 49.1 ഓവറില്‍ 213 എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ശ്രീലങ്കന്‍ യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 41.3 ഓവറില്‍ 172ന് എല്ലാവരും പുറത്തായി. കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു.

ഇപ്പോള്‍ താരങ്ങളുടെ എഫേര്‍ട്ടിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപറ്റന്‍ രോഹിത് ശര്‍മ. മത്സരശേഷം അദ്ദേഹം പറഞ്ഞതിങ്ങനെ... ''നല്ല മത്സരമായിരുന്നു കൊളംബോയിലേത്. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച്ചു. ഇതുപോലെ പിച്ചുകളില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. കാരണം ഇത്തരം വെല്ലുവിളി സ്വീകരിക്കേണ്ടതായി വരും. ഹാര്‍ദിക് മനോഹരമായി പന്തെറിയുന്നു. രണ്ട് വര്‍ഷമായി അദ്ദേഹം കഠിനാധ്വാനം ചെയ്യുകയാണ്. 

അതിന്റെ മാറ്റം ബൗളിംഗില്‍ കാണാനുണ്ട്. ഇതൊന്നും ഒറ്റ രാത്രിയില്‍ സംഭവിക്കുന്നതല്ല. ഓരോ പന്തിലും അദ്ദേഹം വിക്കറ്റ് വീഴ്ത്തുന്ന പ്രതീതിയുണ്ടാക്കി. സ്‌കോര്‍ പ്രതിരോധിക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. നന്നായി പന്തെറിയാനായി എന്നാണ് ഞാന്‍ കരുതുന്നത്. കുല്‍ദീപ് കഴിഞ്ഞ ഒരു വര്‍ഷമായി നന്നായി പന്തെറിയുന്നു. ഈ പറഞ്ഞത് പോലെ നല്ലപോലെ മാറ്റം കൊണ്ടുവരാന്‍ നല്ലത് പോലെ അധ്വാനിക്കുന്നുണ്ട് അവന്‍. അവസാന 10 ഏകദിനങ്ങളിലെ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.'' രോഹിത് വ്യക്തമാക്കി.

കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 41 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാനും ഇന്ത്യക്കായിരുന്നു. ഇതോടെ ഏഷ്യാകപ്പ് ഫൈനലിലെത്താനും ഇന്ത്യക്കായി. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ശ്രീലങ്ക - പാകിസ്ഥാന്‍ നിര്‍ണായക മത്സരവും ശേഷിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും. മഴ കളിച്ചാല്‍ ശ്രീലങ്കയാണ് ഫൈനലിലെത്തുക. നാളെ ഇതേ വേദിയില്‍ തന്നെയാണ് മത്സരം.
 

Follow Us:
Download App:
  • android
  • ios