ടീം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകളാണ്. ഹോങ്കിങ്ങിനെതിരെ അദ്ദേഹം കളിച്ച പല ഷോട്ടുകളും കോപ്പിബുക്കുകളില്‍ എവിടെയും നിങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കില്ല. ഷോട്ട് സെലക്ഷനും എടുത്തുപറയേണ്ടതാണ്.

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ പതിഞ്ഞ തുടക്കത്തിന് ശേഷം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ഇന്ത്യ നേടിയത്. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 26 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഇതില്‍ ആറ് വീതം ഫോറും സിക്‌സും ഉണ്ടായിരുന്നു. വിരാട് കോലിയും 44 പന്തില്‍ 59 റണ്‍സുമായി പുറത്താവാതെ നിന്നു. ഇരുവരും 98 റണ്‍സാണ് കൂട്ടിചേര്‍ത്തത്. നിര്‍ണായകമായും ഇവരുടെ കൂട്ടുകെട്ടായിരുന്നു.

മത്സരശേഷം സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇത്തരം ഇന്നിംഗ്‌സുകളെ വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ലെന്നാണ് രോഹിത് പറയുന്നത്. ''ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കളിക്കുമ്പോള്‍ നമുക്ക് വര്‍ണിക്കാന്‍ വാക്കുകളില്ലാതെ പോവും. ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ മുമ്പും സൂര്യ കളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തോന്നിയ ആശ്ചര്യം ഇപ്പോഴും തോന്നുന്നു. ഒരുതരത്തിലുള്ള ഭീതിയുമില്ലാതെയാണ് സൂര്യ കളിച്ചത്. 

'തട്ടീം മുട്ടീം' വീണ്ടും രാഹുല്‍, ഓപ്പണറായി സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

ടീം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകളാണ്. ഹോങ്കിങ്ങിനെതിരെ അദ്ദേഹം കളിച്ച പല ഷോട്ടുകളും കോപ്പിബുക്കുകളില്‍ എവിടെയും നിങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കില്ല. ഷോട്ട് സെലക്ഷനും എടുത്തുപറയേണ്ടതാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും കളിക്കാന്‍ സൂര്യക്ക് സാധിക്കും.'' രോഹിത് മത്സരശേഷം പറഞ്ഞു. 

''തുടക്കത്തില്‍ ഇന്ത്യക്ക് നന്നായി ബാറ്റ് ചെയ്യാനായും വലിയ സ്‌കോര്‍ കൂട്ടിചേര്‍ക്കാനുമായി. നന്നായി പന്തെറിയാനായെങ്കിലും കുറച്ചുകൂടെ നന്നാക്കാമായിരുന്നു. ടീമിലെ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോന്നവരാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ അവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു ടീമീന് വേണ്ടത് അതുതന്നെയാണ്.'' രോഹിത് പറഞ്ഞുനിര്‍ത്തി. 

ഹിറ്റായില്ലെങ്കിലും ലോക റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ, ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റര്‍

ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. ഹോങ്കോങ്ങിനെ 40 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യ- കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.