ത്രിപാഠിക്ക് അരങ്ങേറ്റം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു വീണ്ടും പുറത്തിരിക്കും. ആദ്യമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം നല്‍കാന്‍ സാധ്യത.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ (IREvIND) ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് കളി തുടങ്ങുക. മഴഭീഷണിയില്‍ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിലെ ആധികാരിക വിജയം ഹാര്‍ദിക് പണ്ഡ്യക്കും സംഘത്തിനും ആത്മവിശ്വാസം നല്‍കും. റുതുരാജ് ഗെയ്ക്‌വാദിന് (Ruturaj Gaikwad) പരിക്കേറ്റതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യത. റുതുരാജ് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണോ (Sanju Samson) രാഹുല്‍ ത്രിപാഠിയോ ടീമിലെത്തും. 

ത്രിപാഠിക്ക് അരങ്ങേറ്റം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു വീണ്ടും പുറത്തിരിക്കും. ആദ്യമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം നല്‍കാന്‍ സാധ്യത. ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കപ്പുറം അയര്‍ലന്‍ഡ് ഇന്നും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയേക്കില്ല. പവര്‍പ്ലേയില്‍ ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റ് വേട്ട ഇന്ത്യക്ക് കരുത്താവും. നിശ്ചിത ഇടവേളകളില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. 

രോഹിത്തിന് പകരം ടി20യില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് സെവാഗ്

ഇതുകൊണ്ടുതന്നെ ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. മഴമാറിനിന്നാല്‍ വിക്കറ്റില്‍ റണ്ണൊഴുകും. ഇതിന് മുന്‍പ് ഏറ്റുമുട്ടിയ നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം. സാധ്യതാ ഇലവന്‍ അറിയാം.

ഇന്ത്യ: റിതുരാജ് ഗെയ്കവാദ്/ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്ക്/ അര്‍ഷ്ദീപ് സിംഗ്. 

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാള്‍ബിര്‍ണി, ഗരേത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ജോര്‍ജ് ഡോക്‌റെല്‍, മാര്‍ക്ക് അഡെയ്ര്, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, കൊണോര്‍ ഓല്‍ഫെര്‍ട്ട്.

അക്തറോ ഉമ്രാന്‍ മാലിക്കോ അല്ല വേഗമേറിയ ബൗളര്‍; ഭുവനേശ്വര്‍ കുമാറിന്‍റെ വേഗം കണ്ട് ഞെട്ടി ആരാധകര്‍

ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. മഴകാരണം 12 ഓവറാക്കി കുറച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 108 റണ്‍സെടുത്തു. പതിനാറ് പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി.

പുറത്താവാതെ 47 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് ഹൂഡയുടെ ഇന്നിംഗ്സ്. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 24) എന്നിവരും തിളങ്ങി. ദിനേശ് കാര്‍ത്തിക് (5) പുറത്താവാതെ നിന്നു. 

നേരത്തെ, 22 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അയര്‍ലന്‍ഡിനെ കരകയറ്റിതയ് ഹാരി ടെക്ടറുടെ അര്‍ധസെഞ്ച്വറിയാണ്. ടെക്ടര്‍ 33 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നു.