മുംബൈ: മലയാളികള്‍ക്ക് ഓണാശംസകളുമായി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിക്കറ്റര്‍മാരെത്തിയിരുന്നു. ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, സഞ്ജു സംസണ്‍, അനില്‍ കുംബ്ലെ, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഏറെ വ്യത്യസ്തമായത് ഹര്‍ജഭജന്‍ സിങ്ങിന്റെ ആശംസയായിരുന്നു. ഓണം ആശംസിക്കുന്നതോടൊപ്പം മലയാളി താരം ശ്രീശാന്തിന് സ്‌പെഷ്യല്‍ ഓണം ആശംസിച്ചിരിക്കുകയാണ് ഹര്‍ഭജന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ ഹര്‍ഭജന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്റെ ഓണാശംസകള്‍. ശ്രീശാന്തിന് സ്‌പെഷ്യല്‍ ഓണം. നന്നായിരിക്കട്ടെ.'' എന്നാണ് ഹര്‍ഭജന്‍ ട്വീറ്റില്‍ പറഞ്ഞത്. അടുത്തിടെയാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചത്. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വായിക്കാം...

കാലുകള്‍ക്കൊണ്ട് ചിത്രം വരയ്ക്കുന്ന പ്രണവ് എന്ന ചിത്രകാരനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ്് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓണാശംസകള്‍ നേര്‍ന്നത്. ധവാനവാട്ടെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയില്‍ നിന്നുള്ള ചിത്രം പങ്കുവെക്കുകയായിന്നു. കൂടെ ഓണാശംസകളും. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിന്‍ക്യ രഹാനെ മലയാളത്തിലും ഓണാശംസകള്‍ നേര്‍ന്നു. താരങ്ങളുടെ പോസ്റ്റുകള്‍ കാണാം...

 
 
 
 
 
 
 
 
 
 
 
 
 

Wishing everyone a happy and prosperous Onam🙏🏼 May your homes be filled with love, joy and peace❤️

A post shared by Karun Nair (@karun_6) on Sep 10, 2019 at 8:18pm PDT