Asianet News MalayalamAsianet News Malayalam

എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല! ചെന്നൈയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ആര്‍ അശ്വിന്‍ - വീഡിയോ

അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ്നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

indian spinner ashwin locked in his chennai home after flood
Author
First Published Dec 5, 2023, 9:19 PM IST

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലാണ് തമിഴ്‌നാട്. ചെന്നൈ നഗരത്തില്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി പേരാണ് പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. ബോട്ടിലെത്തിയാണ് ഫയര്‍ഫോഴ്‌സ് സംഘം ഇന്ന് വൈകിട്ടോടെ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. ഇതിനിടയില്‍ നഗരത്തില്‍ ശക്തമായ മഴയുണ്ടായതോടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകാനാകാതെ നടന്‍ കുടുങ്ങുകയായിരുന്നു. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്.

ഇതിനിടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ പോസറ്റാണ് ഇപ്പോള്‍ ശ്രദ്ധയാകുന്നത്. അശ്വിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തതിങ്ങനെ... ''ഞാന്‍ താമസിക്കുന്ന പ്രദേശത്ത് 30 മണിക്കൂറായി വൈദ്യുതിയില്ല. വിവിധ പ്രദേശങ്ങളില്‍ ഇങ്ങനെ തന്നെയാണെന്നാണ് കരുതുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.'' അശ്വിന്‍ കുറിച്ചിട്ടു. കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി. കൂടെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നേരത്തെും അശ്വിന്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. പോസ്റ്റുകള്‍ വായിക്കാം...

അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ്നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. 'തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്.' ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

''അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്നാടിനൊപ്പം നില്‍ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.''- മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്തിനെതിരെ പിഴുതെടുത്തത് എട്ട് വിക്കറ്റ്! വിജയ് ഹസാരെയില്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഹിമാചല്‍ പേസര്‍

Latest Videos
Follow Us:
Download App:
  • android
  • ios