Asianet News MalayalamAsianet News Malayalam

'സ്വന്തം വസ്ത്രം തിരിച്ചറിയാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല'; സ്വന്തം ജാക്കറ്റ് മണത്തറിഞ്ഞ് അശ്വിന്‍- വീഡിയോ

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിംബാബ്വെ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും ടോസിനായി വന്നപ്പോഴായിരുന്നു സംഭവം. ഇരുവരുടേയും പിന്നില്‍ അശ്വിനുണ്ടായിരുന്നു. താനുപയോഗിച്ച ജാക്കറ്റ് ഏതെന്ന് അറിയാന്‍ അശ്വിന്‍ ബുദ്ധിമുട്ടി.

Indian spinner R Ashwin trolled by fans after he smells jacket
Author
First Published Nov 8, 2022, 2:29 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ മോശമല്ലാത്ത ഫോമിലാണ് ഇന്ത്യന്‍ ആര്‍ അശ്വിന്‍. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ മൂന്ന് വിക്കറ്റ് നേടാന്‍ അശ്വിനായിരുന്നു. നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ മത്സരത്തിന് മുമ്പുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വന്തം ജാക്കറ്റ് തിരഞ്ഞെടുക്കാന്‍ അശ്വിന്‍ ഉപയോഗിച്ച വഴിയാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ ചിരി പടര്‍ത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിംബാബ്വെ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും ടോസിനായി വന്നപ്പോഴായിരുന്നു സംഭവം. ഇരുവരുടേയും പിന്നില്‍ അശ്വിനുണ്ടായിരുന്നു. താനുപയോഗിച്ച ജാക്കറ്റ് ഏതെന്ന് അറിയാന്‍ അശ്വിന്‍ ബുദ്ധിമുട്ടി. അതേസമയം, തന്നെ ക്യാമറയില്‍ ഒപ്പുന്നുണ്ടെന്നുള്ള കാര്യം അശ്വിന്‍ അറിഞ്ഞതേയില്ല. രണ്ട് ജാക്കറ്റും അശ്വിന്‍ ഒന്നൊന്നായി മണത്തു നോക്കി തന്റെ ജഴ്‌സി ഏതെന്ന് കണ്ടുപിടിക്കുകയായിരുന്നു. തന്റെ ജഴ്‌സി തിരിച്ചറിഞ്ഞ താരം മറ്റേത് ഗ്രൗണ്ടില്‍ ഇട്ട് പോവുകയും ചെയ്തു. വീഡിയോ കാണാം...  

നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്. ബോയ്‌സ് ഹോസ്റ്റലില്‍ ഡ്രസ് തിരിച്ചറിയുന്നത് ഇത്‌പോലെയാണെന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം വസ്ത്രം കണ്ടെത്താന്‍ ഇതിലും മികച്ച മറ്റൊരു മാര്‍ഗമില്ലെന്നാണ് മറ്റൊരു മറുപടി. മുഴുവന്‍ ആണ്‍കുട്ടികളുടെയും പ്രതിനിധിയാണ് അശ്വിനെന്ന് വേറൊരു കമന്റ്.

ഇന്ത്യ-ഇംഗ്ലണ്ട് സെമി, അഡ്‌ലെയ്ഡില്‍ നിര്‍ണായകമാകുമോ ടോസ്; കണക്കുകള്‍ പറയുന്നത്

സെമിഫൈനലില്‍ വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാകിസ്ഥാന്‍, സിംബാബ്‌വെ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. പാകിസ്ഥാനാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. നെതര്‍ലന്‍ഡ്‌സിനോടും പാകിസ്ഥാനോടും തോറ്റ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി.
 

Follow Us:
Download App:
  • android
  • ios