Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 ടീം ആയി, മുഹമ്മദ് ഷമി തിരിച്ചെത്തി, സഞ്ജുവിന് ഇടമില്ല

ടി20 ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരക്കുള്ള ടീമിലുമുണ്ട്. ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമിയും ദീപക് ചാഹറും ഇരു പരമ്പരകളിലും ഇന്ത്യക്കായി പന്തെറിയും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പേസര്‍ അര്‍ഷ്ദീപ് സിങിനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

Indian squads for Australia & South Africa T20Is announced
Author
First Published Sep 12, 2022, 6:04 PM IST

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഈ മാസം 20 മുതല്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കും അതിനു പിന്നാലെ  ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെയും സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പനാണ് രണ്ട് പരമ്പരകള്‍ക്കുമുള്ള ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്.

ടി20 ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരക്കുള്ള ടീമിലുമുണ്ട്. ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമിയും ദീപക് ചാഹറും ഇരു പരമ്പരകളിലും ഇന്ത്യക്കായി പന്തെറിയും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പേസര്‍ അര്‍ഷ്ദീപ് സിങിനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവില്ല, ബുമ്രയും ഹര്‍ഷലും തിരിച്ചെത്തി

പരീക്ഷണം മതിയാക്കി രണ്ട് പരമ്പരകളിലേക്കും ലോകകപ്പ് ടീമിലെ ഭൂരിഭാഗം താരങ്ങളെയും നിലനിര്‍ത്തിയതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചില്ല. ടി20 പരമ്പരകള്‍ക്കുശേഷം ട20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പ് ടീമിലെ താരങ്ങളെ ഒഴിവാക്കി ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള ടീമിനെയാകും ഏകദിന പരമ്പരക്ക് തെരഞ്ഞെടുക്കുക എന്നാമ് സൂചന. മലയാളി താരം സ‍്ജും സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടിയേക്കും.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Mohd. Shami, Harshal Patel, Deepak Chahar, Jasprit Bumrah.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), R. Ashwin, Yuzvendra Chahal, Axar Patel, Arshdeep Singh, Mohd. Shami, Harshal Patel, Deepak Chahar, Jasprit Bumrah.

Follow Us:
Download App:
  • android
  • ios