Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ച; പ്രതീക്ഷ സഞ്ജു- ശ്രേയസ് സഖ്യത്തില്‍

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.

Indian top order collapsed against South Africa in first ODI
Author
First Published Oct 6, 2022, 9:19 PM IST

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഏകദിനത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ .. ഓവറില്‍ നാലിന് ... എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (45), സഞ്ജു സാംസണ്‍ (14) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന്‍ (74*), ക്വിന്റണ്‍ ഡി കോക്ക് (48) എന്നിവരുടെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ നേടികൊടുത്തത്.

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന റിതുരാജ് ഗെയ്കവാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവര്‍ക്ക് വേഗം പോരായിരുന്നു. റിതുരാജ് 42 പന്തുകളാണ് നേരിട്ടത്. കിഷന്‍ 37 പന്തുകളും നേരിട്ടു.

ഇന്ത്യന്‍ ഫീല്‍ഡര്‍മാരേക്കാള്‍ മികച്ചവന്‍ ബോള്‍ബോയ് തന്നെ! ട്രോളേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍- വീഡിയോ

ഇരുവരും 40 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. എന്നാല്‍ റിതുരാജിനെ തബ്രൈസ് ഷംസിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പതിനെട്ടാം ഓവറില്‍ കിഷനും മടങ്ങി. കേശവ് മഹാരാജിന്റെ പന്തില്‍ ജന്നെമന്‍ മലാനായിരുന്നു ക്യാച്ച്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസ്- സഞ്ജു സഖ്യം ഇതുവരെ 61 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ ജന്നെമന്‍ മലാന്‍- ഡി കോക്ക് സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ, ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തെംബ ബവൂമ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. എന്നാല്‍ ക്ലാസനൊപ്പം നിന്ന ഡി കോക്ക് പെട്ടന്നുള്ള തകര്‍ച്ച ഒഴിവാക്കി. ക്ലാസനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് ഡി കോക്ക് മടങ്ങിയത്.

പിന്നീടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തയ കൂട്ടുകെട്ടുണ്ടാക്കിയത്. ക്ലാസനൊപ്പം ക്രീസില്‍ ഡേവിഡ് വന്നതോടെ സ്‌കോര്‍ വേഗത്തില്‍ ഉയര്‍ന്നു. ഇരുവരും 139 റണ്‍സ് കൂട്ടിചേര്‍ത്തു. 65 പന്തില്‍ നിന്നാണ് ക്ലാസന്‍ 74 റണ്‍സെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഇന്നിഗ്‌സില്‍ ഉള്‍പ്പെടുന്നു. മില്ലര്‍ 63 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്‌സും അഞ്ച് ഫോറും ഇന്നിംഗില്‍ ഇണ്ടായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും ഇരുവര്‍ക്കും തുണയായി.
 

Follow Us:
Download App:
  • android
  • ios