ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 120 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റില്‍ 119 റണ്‍സ് നേടാന്‍ സാധിച്ചത്. 29 റണ്‍സ് നേടിയ ടമ്മി ബ്യൂമോന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഗോഹട്ടി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 120 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റില്‍ 119 റണ്‍സ് നേടാന്‍ സാധിച്ചത്. 29 റണ്‍സ് നേടിയ ടമ്മി ബ്യൂമോന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അമി എലന്‍ ജോണ്‍സ് (26), ഡാനിയേല വ്യാറ്റ് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍, അനുജ പാട്ടില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടി20 പരമ്പര നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ടെണ്ണവും ഇംഗ്ലണ്ട് വനിതകള്‍ വിജയിക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യയെ നയിക്കുന്നത്.