ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ടോസ്് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. ടമ്മി ബ്യൂമോന്റ് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. പൂനം യാദവ് രണ്ട് വിക്കറ്റെടുത്തു.

ഗോഹട്ടി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ടോസ്് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. ടമ്മി ബ്യൂമോന്റ് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. പൂനം യാദവ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെടുത്തിട്ടുണ്ട്. സ്മൃതി മന്ഥാന (2), ഹര്‍ലീന്‍ ഡിയോള്‍ (8)എന്നിവരാണ് ക്രീസില്‍.

തകര്‍പ്പന്‍ തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. വ്യാറ്റ്- ബ്യൂമോന്റ് സഖ്യം ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂനം പാണ്ഡേയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. വൈകാതെ നതാലി സ്‌കിവറേയും (4) പൂനം മടക്കി. എന്നാല്‍ ബ്യൂമോന്റ്- നൈറ്റ് സഖ്യം ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ഇരുവരും 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു.