സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്‌സ്, ദീപ്തി ശര്‍മ തുടങ്ങി അതിന് പോന്നവര്‍ ടീമിലുണ്ട. ഗെയിംസിലെ ഫേവറേറ്റുകളായ ഓസ്‌ട്രേലിയയും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.

ബെര്‍മിംഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് നാലരയ്ക്കാണ് മത്സരം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റിന്റെ ആരവം. ടി20 ഫോര്‍മാറ്റില്‍ വനിതാ ടീമുള്‍ ഏറ്റമുട്ടും. ഇന്ത്യന്‍ ടീമിന് തുടക്കത്തിലെ നേരിടേണ്ടത് കരുത്തരായ എതിരാളികള്‍. അഞ്ച് തവണ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ. ഇന്ത്യയെ തോല്‍പ്പിച്ചാണ് അവസാന ടൂര്‍ണമെന്റ് ഓസീസ് ജയിച്ചത്.

അതിന് കൂടി മറുപടി കൂടി കൊടുക്കാനാണ് ഇന്ത്യയിറങ്ങുക. മെഡലിന് വേണ്ടി തന്നെയാണ് കളിക്കാനിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) പറയുന്നു. സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റൊഡ്രീഗ്‌സ്, ദീപ്തി ശര്‍മ തുടങ്ങി അതിന് പോന്നവര്‍ ടീമിലുണ്ട. ഗെയിംസിലെ ഫേവറേറ്റുകളായ ഓസ്‌ട്രേലിയയും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മെഗ് ലാനിംഗ് നയിക്കുന്ന സംഘം കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടി ആതിപത്യം ഉറപ്പിക്കാന്‍ തന്നെയാകും ഇറങ്ങുക. 

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി

എന്നാല്‍ കഴിഞ്ഞ ദിവസം സ്മൃതി മന്ഥാന ഓസീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ഥാന പറഞ്ഞതിങ്ങനെ.. 'ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ ഓസ്ട്രേലിയയെ ഉദ്ഘാടന മത്സരത്തില്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. ടി20യില്‍ ഏത് ടീം വേണമെങ്കിലും ആരേയും തോല്‍പിക്കാം. ഞാന്‍ ഓസീസിനെ വമ്പന്‍ ടീമായി വിശേഷിപ്പിക്കില്ല. 

ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ബാര്‍ബഡോസ് ടീമുകള്‍ക്കെല്ലാം എതിരായ മത്സരങ്ങള്‍ നിര്‍ണായകമാണ്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുക. ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ വളരെ മികച്ചതാണ്. അത് കോമണ്‍വെല്‍ത്ത് മെഡലിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും സ്മൃതി മന്ഥാന വ്യക്തമാക്കി.

ഇഷാന്‍ കിഷനോ റിഷഭ് പന്തോ, ആര് ഓപ്പണ്‍ ചെയ്യും? വിന്‍ഡീസ്- ഇന്ത്യ ആദ്യ ടി20 ഇന്ന്- സാധ്യതാ ഇലവന്‍

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, സബിനേനി മേഘന, താനിയ ഭാട്ടിയ, യഷ്ടിക ഭാട്ടിയ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ്, പൂജ വസ്ത്രകര്‍, മേഘ്ന സിംഗ്, രേണുക സിംഗ്, ജമീമ റോഡ്രിഗസ്, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, സ്നേഹ് റാണ.

മത്സരങ്ങളിങ്ങനെ

നാല് ടീമുകളായി തിരിച്ചുള്ള രണ്ട് ഗ്രൂപ്പുകളായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പില്‍ നിന്നും ഏറ്റവും മികച്ച രണ്ട് ടീമുകള്‍ വീതം സെമിക്ക് യോഗ്യരാവും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടുക. ജേതാക്കള്‍ കലാശപ്പോരില്‍ ഏറ്റുമുട്ടും. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ വെങ്കല മെഡലിനായുള്ള മൂന്നാം സ്ഥാനത്തിനായി പോരടിക്കും. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ബാര്‍ബഡോസ്, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളുമാണുള്ളത്. 1998ല്‍ ക്വലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ക്രിക്കറ്റ് അവസാനമായി അരങ്ങേറിയത്. അന്നത് പുരുഷന്‍മാരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായിരുന്നു. 

ആതിഥേയര്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് നേരിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റിന് യോഗ്യത നേടിയത്. ഐസിസി വനിതാ ടി20യിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകളും യോഗ്യത കണ്ടെത്തി. ക്വാളിഫയറിലൂടെയാണ് ബാര്‍ബഡോസും ശ്രീലങ്കയും ഗെയിംസിനെത്തുന്നത്. ഇക്കുറി ജൂലൈ 29ന് ഓസ്‌ട്രേലിയ-ഇന്ത്യ തീപാറും പോരാട്ടത്തോടെയാണ് ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ ഗെയിംസില്‍ ആരംഭിക്കുക. പിന്നാലെ ഇന്ത്യ-പാക് മത്സരവുമുണ്ട്. ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.