നേരിട്ട നാലാം പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. കിവീസ് സ്പിന്നര്‍ അജാസ് പട്ടേലിനായിരുന്നു വിക്കറ്റ്. എന്നാല്‍ കോലിയുടേത് ഔട്ടല്ലെന്നും ഔട്ടാണെന്നുമുള്ള വാദമുണ്ട്.

മുംബൈ: ന്യസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യദിവസം വിരാട് കോലിയുടെ പുറത്താകല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നേരിട്ട നാലാം പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. കിവീസ് സ്പിന്നര്‍ അജാസ് പട്ടേലിനായിരുന്നു വിക്കറ്റ്. എന്നാല്‍ കോലിയുടേത് ഔട്ടല്ലെന്നും ഔട്ടാണെന്നുമുള്ള വാദമുണ്ട്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ രണ്ടുതട്ടിലാണ്. 

കോലിയും കോച്ച് രാഹുല്‍ ദ്രാവിഡും അംപയര്‍ ഔട്ട് വിധിച്ചതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. 30-ാം ഓവറിന്റെ അവസാന പന്തിലാണ് കോലി പുറത്താവുന്നത്. അജാസിന്റേയും മറ്റു കിവീസ് താരങ്ങളുടെയും അപ്പീലിന് അംപയര്‍ അനില്‍ ചൗധരി ഡയറക്റ്റ് ഔട്ട് വിളിച്ചു. എന്നാല്‍ ബാറ്റില്‍ ടച്ചുണ്ടെന്ന് ഉറച്ചുവിശ്വസിച്ച കോലി റിവ്യൂ ചെയ്തു. 

പിന്നീട് ടിവി അംപയര്‍ വിരേന്ദര്‍ ശര്‍മയുടെ ഊഴമായിരുന്നു. നിരവധി വീഡിയോ കണ്ട അദ്ദേഹം ഫീല്‍ഡ് അംപയറോട് യഥാര്‍ത്ഥത്ഥ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പറഞ്ഞു. അതോടെ കോലിക്ക് മടങ്ങേണ്ടിവന്നു. ഫീല്‍ഡ് അംപയറോട് തീരുമാനത്തെ കുറിച്ച് സംസാരിച്ച ശേഷമാണ് കോലി ഗ്രൗണ്ട് വിട്ടത്. വീഡിയോ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പന്ത് ആദ്യം ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ കൊണ്ടതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, ബാറ്റ് പാഡിന് പിറകില്‍ ആയിരുന്നുവെന്നും ആദ്യം പാഡിലാണ് പന്ത് തട്ടിയതെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ടിവി അംപയര്‍ പറഞ്ഞത്, ആദ്യം ബാറ്റിലാണ് പന്ത് തട്ടിയതെന്ന് തെളിയിക്കുന്ന യാതൊരു രേഖയും വീഡിയോയില്ലെന്നാണ്. 

ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന് മടങ്ങേണ്ടി വന്നു. തീരുമാനത്തില്‍ കോച്ച് ദ്രാവിഡും അതൃപ്തി പ്രകടിപ്പിച്ചു.