Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തി ആഷ്‌ലിയും ഗ്രേസും; ഓസീസ് വനിതകള്‍ക്ക് 196 റണ്‍സ്

തകര്‍ച്ചയോടെയായിരുന്നു ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ വനിതകളുടെ തുടക്കം

INDW vs AUSW 5th T20I Australia Women sets 197 runs target on Ashleigh Gardner and Grace Harris fifties
Author
First Published Dec 20, 2022, 8:27 PM IST

മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ അഞ്ചാം ട്വന്‍റി 20യില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് വമ്പന്‍ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ആഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ് എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറികളാണ് ഓസീസിനെ തുണച്ചത്. അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 129 റണ്‍സ് ഇരുവരും ചേര്‍ത്തത് ഇന്ത്യക്ക് ഭീഷണിയായി. 

തകര്‍ച്ചയോടെയായിരുന്നു ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ വനിതകളുടെ തുടക്കം. ഓപ്പണര്‍മാരായ ബേത്ത് മൂണിയും ഫീബി ലെച്ച്‌ഫീല്‍ഡും പുറത്താകുമ്പോള്‍ 3.3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്കുണ്ടായിരുന്നത്. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത മൂണിയെ അഞ്ജലി സാര്‍വാണി ബൗള്‍ഡാക്കിയപ്പോള്‍ 9 പന്തില്‍ 11 റണ്‍സെടുത്ത ലെച്ച്‌ഫീല്‍ഡിനെ ദീപ്‌തി ശര്‍മ്മയുടെ പന്തില്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്തു. ക്യാപ്റ്റന്‍ തഹീല മഗ്രാത്ത് 26 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും ഉള്‍പ്പടെ 26 റണ്‍സെടുത്തു. ഷെഫാലി വര്‍മ്മയ്‌ക്കായിരുന്നു മഗ്രാത്തിന്‍റെ വിക്കറ്റ്. റിച്ചാ ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു. 

14 പന്തില്‍ 18 റണ്‍സെടുത്ത എലിസ് പെറിയെ ദേവിക വൈദ്യ, ഹര്‍ലീന്‍ ഡിയോളിന്‍റെ കൈകളില്‍ എത്തിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ആഷ്‌ലി ഗാര്‍ഡ്‌നറും ഗ്രേസ് ഹാരിസും അ‍ര്‍ധസെഞ്ചുറികളുമായി ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗാര്‍ഡ്‌നര്‍ 32 പന്തില്‍ 66* ഉം ഗ്രേസ് 35 പന്തില്‍ 64* റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ തകര്‍ത്തടിക്കുകയായിരുന്നു ഇരുവരും. ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ് ഇന്ന് പിറന്നത്. 

ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios