ഇത്രത്തോളം ഭാഗ്യം തുണച്ചെങ്കിലും ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കോലിക്കായില്ല. 34 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. മാത്രമല്ല, അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് മുന്‍ ക്യാപ്റ്റന്‍ മടങ്ങുന്നത്.

ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് വിരാട് കോലി തുടങ്ങിയത്. കോലിയുടെ ക്യാച്ച് സ്ലിപ്പില്‍ ഫഖര്‍ സമാന്‍ വിട്ടുകളയുകയും ചെയ്തു. മാത്രമല്ല, ചില പന്തുകള്‍ എഡ്ജായി സ്റ്റംപിന് അരികിലൂടെ പോവുകയും ചെയ്തു. ഇത്രത്തോളം ഭാഗ്യം തുണച്ചെങ്കിലും ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കോലിക്കായില്ല. 34 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. മാത്രമല്ല, അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് മുന്‍ ക്യാപ്റ്റന്‍ മടങ്ങുന്നത്.

ഇപ്പോള്‍ കോലിയുടെ സമീപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ''ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് കോലി പാകിസ്ഥാനെതിരെ കളിച്ചത്. അദ്ദേഹം കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. സാധാരണയായി ക്രീസില്‍ നിലയുറപ്പിച്ച ഒരു ബാറ്ററെ പുറത്താക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്രീസില്‍ സെറ്റ് ആയിട്ടു പോലും അദ്ദേഹത്തില്‍ ആത്മവിശ്വാസം കാണാന്‍ സാധിച്ചില്ല. എനിക്ക് ആശ്ചര്യമാണ് തോന്നിയത്.'' ഇന്‍സി തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ആര് പുറത്താവും; ഇന്ത്യയുടെ സാധ്യതാ ടീം

റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ചും ഇന്‍സി വിമര്‍ശിച്ചു. ''പന്തിനെ ബെഞ്ചിലിരുത്തിയ ഇന്ത്യയുടെ തീരുമാനം ശരിയായി തോന്നിയില്ല. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാല്‍ പന്ത് അപകടകാരിയായ ബാറ്റ്‌സ്മാനാവും. എന്നാല്‍ ഇന്ത്യയുടെ ലോവര്‍ ഓര്‍ഡറിനെ പോലെ മധ്യനിരയും സുശക്തമാണ്. ദുബായിലെ പിച്ചില്‍ 11 റണ്‍സ് ചേസ് ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഇന്ത്യക്ക് സാധിച്ചു.''

ഏഷ്യാ കപ്പ്: ഇന്ത്യ നാളെ ഹോങ്കോങിനെതിരെ, നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ റെക്കോര്‍ഡ്, മത്സരം കാണാനുള്ള വഴികള്‍,

പാകിസ്ഥാന്‍ ടീമിനുള്ള ഉപദേശവും ഇന്‍സി നല്‍കുന്നുണ്ട്. ''ഒരു ഓള്‍റൗണ്ടറെ കൂടി കളിപ്പിക്കണമെന്നായിരുന്നു. അങ്ങനെ കളിച്ചിരുന്നെങ്കില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമായേനെ. മൂന്നാം നമ്പറില്‍ ഫഖര്‍ സമാന്‍ പുറത്തായിക്കഴിഞ്ഞാല്‍ ടീം തകരുന്നതാണ് കാണുന്നത്. നാല്, അഞ്ച് സ്ഥാനങ്ങളില്‍ വളരെ മിടുക്കരായ ബാറ്റര്‍മാരെ പാക് ടീമിനു ആവശ്യമാണ്.'' ഇന്‍സി കൂട്ടിചേര്‍ത്തു.