വീണ്ടും റൺമല കയറാൻ കഴിയാതെ ചെന്നൈ കീഴടങ്ങി. പഞ്ചാബിന്‍റെ ജയം 18 റൺസിന്.
ഐപിഎൽ: ചെന്നൈയെ വരച്ച വരയിൽ നിര്‍ത്തി പഞ്ചാബ്

Summary
4 മത്സരങ്ങളിൽ മൂന്നാം ജയം സ്വന്തമാക്കി പഞ്ചാബ്.
11:26 PM (IST) Apr 08
റൺമല താണ്ടാനാകാതെ ചെന്നൈ
09:52 PM (IST) Apr 08
പവര്‍പ്ലെയില്‍ ചെന്നൈ മിന്നി
പഞ്ചാബ് കിംഗ്‍സിനെതിരെ ചെന്നൈക്ക് മികച്ച തുടക്കം. പവര്‍പ്ലെയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 59 റണ്‍സ് നേടി
09:27 PM (IST) Apr 08
റണ്‍മല കയറി പഞ്ചാബ്
ചെന്നൈ സൂപ്പര്‍ കിംഗ്‍സിന് മുന്നില്‍ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി പഞ്ചാബ് കിംഗ്‌സ്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 219 റണ്‍സെടുത്തു.
08:43 PM (IST) Apr 08
പ്രിയാൻഷിന് സെഞ്ചുറി
പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യക്ക് സെഞ്ചുറി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 39 പന്തിലായിരുന്നു താരം മൂന്നക്കം തൊട്ടത്.
08:13 PM (IST) Apr 08
അടി, തിരിച്ചടി
പഞ്ചാബ് കിംഗ്സ് - ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന് ആവേശത്തുടക്കം. പഞ്ചാബിന്റെ മുൻനിരയെ ചെന്നൈ മടക്കിയെങ്കിലും പ്രിയാൻഷ് മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് സ്കോറിങ് ഉര്‍ത്തുകയാണ്.
07:47 PM (IST) Apr 08
പഞ്ചാബിന് ടോസ്
ചെന്നൈയ്ക്ക് എതിരെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുത്തു.