Asianet News MalayalamAsianet News Malayalam

കൊവിഡുകാല ഐപിഎല്ലിന്‍റെ മട്ടും ഭാവവും എന്താവും: നിര്‍ണായക ഭരണസമിതി യോഗം ഇന്ന്

ടീം ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയാണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിക്കുക. ടീമിൽ കളിക്കാരുടെ എണ്ണം കുറയ്‌ക്കുക, ഡ്രസിംഗ് റൂം നിർദേശങ്ങൾ എന്നിവയും യോഗത്തിൽ തീരുമാനിക്കും.

IPL 2020 Governing Council meeting mumbai live updates
Author
Mumbai, First Published Aug 2, 2020, 8:47 AM IST

മുംബൈ: ഐപിഎൽ ഭരണസമിതിയുടെ നിർണായക യോഗം ഇന്ന് നടക്കും. സെപ്റ്റംബർ 19ന് യുഎഇയിൽ തുടങ്ങുന്ന ഐപിഎൽ നടത്തിപ്പിനെക്കുറിച്ച് യോഗം അന്തിമ തീരുമാനമെടുക്കും. ടീമുകൾ പാലിക്കേണ്ട ചട്ടങ്ങൾ ബിസിസിഐ തയ്യാറാക്കിയിട്ടുണ്ട്. ടീം ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയാണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിക്കുക. ടീമിൽ കളിക്കാരുടെ എണ്ണം കുറയ്‌ക്കുക, ഡ്രസിംഗ് റൂം നിർദേശങ്ങൾ എന്നിവയും യോഗത്തിൽ തീരുമാനിക്കും.

IPL 2020 Governing Council meeting mumbai live updates

ഇക്കുറി ഐപിഎല്ലിനായി 240 പേജുള്ളതാണ് പെരുമാറ്റച്ചട്ടമെന്നാണ് റിപ്പോർട്ട്. താരങ്ങൾ രണ്ട് നാല് തവണ കൊവിഡ് പരിശോധന നടത്തണം എന്നതടക്കമുള്ള മാർഗ നിർദേശങ്ങളുണ്ടെന്നാണ് വിവരം. ഐപിഎല്‍ ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്‍റിന്‍റെ ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ അഭ്യര്‍ഥന മാനിച്ചാണിത്. ഇക്കാര്യത്തിലും ഗവേണിംഗ് കൗണ്‍സില്‍ യോഗം തീരുമാനം കൈക്കൊള്ളും. 

IPL 2020 Governing Council meeting mumbai live updates

ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്‌ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. എ ബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പ്രത്യേക വിമാനത്തില്‍ എത്തിക്കാന്‍ ടീമുകള്‍ പദ്ധതിയിടുന്നുണ്ട്. 

ഐപിഎല്‍: താരങ്ങള്‍ക്ക് നാല് പരിശോധന; കൊവിഡ് ചട്ടങ്ങൾ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍: എബിഡി വെടിക്കെട്ട് വൈകും; ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ യാത്ര ആശങ്കയില്‍

Follow Us:
Download App:
  • android
  • ios