കഴിഞ്ഞ സീസണിലെ പൊന്നും വിലയുള്ള മറ്റൊരു താരമായിരുന്ന ജയദേവ് ഉനദ്ഘട്ടിനെ രാജസ്ഥാനും കൈയൊഴിഞ്ഞു. മലയാളി താരമായ എസ്.മിഥുനെയും രാജസ്ഥാന്‍ ഇത്തവണ കൈവിട്ടു.

ജയ്പൂര്‍: ഐപിഎല്ലില്‍ താരക്കൈമാറ്റത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവന്നു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ കോടിപതികളായിരുന്ന താരങ്ങളെ രാജസ്ഥാനും പഞ്ചാബും ഒഴിവാക്കിയതാണ് താരക്കൈമാറ്റത്തിലെ പ്രധാന വാര്‍ത്ത. കഴിഞ്ഞ താരലേലത്തില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 8.4 കോടി നല്‍കി സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയെ പഞ്ചാബ് ഒഴിവാക്കി. പരിക്ക് കാരണം വരുണ്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞ സീസണില്‍ കാര്യമായി കളിക്കാനിയാരുന്നില്ല

.കഴിഞ്ഞ സീസണിലെ പൊന്നും വിലയുള്ള മറ്റൊരു താരമായിരുന്ന ജയദേവ് ഉനദ്ഘട്ടിനെ രാജസ്ഥാനും കൈയൊഴിഞ്ഞു. മലയാളി താരമായ എസ്.മിഥുനെയും രാജസ്ഥാന്‍ ഇത്തവണ കൈവിട്ടു. ആകെ 11 താരങ്ങളെ കൈവിട്ട രാജസ്ഥാനാണ് ഇത്തവണ താരകൈമാറ്റത്തില്‍ കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയത്.

ആഷ്ടണ്‍ ടര്‍ണര്‍, ഒഷാനെ തോമസ്, ശുഭം രഞ്ജനെ, പ്രശാന്ത് ചോപ്ര, ഇഷ് സോധി, ആര്യമാന്‍ ബിര്‍ള, ജയദേവ് ഉനദ്ഘട്ട്, രാഹുല്‍ ത്രിപാതി, സ്റ്റുവര്‍ട്ട് ബിന്നി, ലിയാം ലിവിംഗ്‌സ്റ്റണ്‍, എസ്.മിഥുന്‍ എന്നിവരെയാണ് രാജസ്ഥാന്‍ ഒഴിവാക്കിയത്. 11 താരങ്ങളെ കൈവിട്ടതോടെ രാജസ്ഥാന് ഇത്തവണ ലേലലത്തില്‍ 29.90 കോടി രൂപ അധികമായി ലഭിക്കും.

Scroll to load tweet…

വരുണ്‍ ചക്രവര്‍ത്തിക്ക് പുറമെ സൂപ്പര്‍ താരം ഡേവിഡ് മില്ലറെയും പഞ്ചാബ് കൈവിട്ടു. ആന്‍ഡ്ര്യു ടൈ, സാം കറന്‍, സിമ്രാന്‍ സിംഗ്, മോയിസസ് ഹെന്‍റിക്കസ്, അഗ്നിവേഷ് അയാച്ചി എന്നിവരാണ് പഞ്ചാബ് ഒഴിവാക്കിയ മറ്റ് താരങ്ങള്‍. ഏഴ് താരങ്ങളെ കൈവിട്ട പഞ്ചാബിന് താരലേലത്തില്‍ 42.70 കോടി രൂപ അധികമായി ലഭിക്കും.

Scroll to load tweet…