സിഡ്‌നി: ഐപിഎൽ ഇന്ത്യയിൽ വച്ച് നടത്താനാകാത്തതിൽ നിരാശനാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത്. യുഎഇയുടെ സാഹചര്യം അനുസരിച്ച് താരങ്ങൾ സജ്ജമാകണം. യുഎഇയിൽ മുൻപ് കളിച്ച താരങ്ങൾക്ക് ടൂർണമെന്റ് ഗുണം ചെയ്യുമെന്നും സ്റ്റീവ് സ്‌മിത്ത് പറഞ്ഞു.

സെപ്റ്റംബർ 19 മുതലാണ് യുഎഇയില്‍ ഇത്തവണ ഐപിഎൽ നടക്കുന്നത്. ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ദീപാവലി പരിഗണിച്ച് ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന അടുത്ത ബിസിസിഐ ഗവേണിംഗ് കൗൺസിൽ ചർച്ച ചെയ്യും. പത്തിലേക്ക് മാറ്റിയാൽ ചരിത്രത്തിൽ ആദ്യമായി ഐപി‌എൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ദിവസം നടക്കും. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. 2014ന് ശേഷം ഇതാദ്യമായാണ് ഐപിഎല്‍ യുഎഇയില്‍ അരങ്ങേറുന്നത്. 

ഐപിഎല്‍ തീയതിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത; ഫൈനൽ മാറ്റിയേക്കും; അങ്ങനെയെങ്കില്‍ ചരിത്രം

ഐപിഎല്ലിന് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്

ക്രിമിനൽ നടപടി തുടങ്ങി; ഫിഫ പ്രസിഡന്‍റിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി മുന്‍ തലവന്‍