പരിശീലനത്തില്‍ ഏറെ ശ്രദ്ധേയമായത് നെറ്റ്‌സിലെ ധോണിയുടെ കൂറ്റന്‍ ഷോട്ടുകളായിരുന്നു. 

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടം ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്. വാംഖഡെയില്‍ മത്സരത്തിന് മുന്നോടിയായി ചെന്നൈ ടീം പരിശീലനം നടത്തിയപ്പോള്‍ ഏറെ ശ്രദ്ധേയമായത് നെറ്റ്‌സിലെ ധോണിയുടെ കൂറ്റന്‍ ഷോട്ടുകളായിരുന്നു. ധോണിയുടെ പരിശീലന വീഡിയോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റ് ചെയ്‌തതോടെ വൈറലായി. 

Scroll to load tweet…

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍മാരിലും ബാറ്റ്സ്‌മാന്‍മാരിലും ഒരാളാണ് ധോണി. ഇതുവരെ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 4632 റണ്‍സ് പേരിലാക്കാനായി. എന്നാല്‍ കഴിഞ്ഞ സീസണ്‍ ധോണി ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതല്ല. 14 മത്സരങ്ങളില്‍ നിന്ന് 116.27 സ്‌ട്രൈക്ക് റേറ്റില്‍ 200 റണ്‍സേ നേടാനായുള്ളൂ. ഒരു അര്‍ധ സെഞ്ചുറി പോലുമുണ്ടായിരുന്നില്ല. 

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴര മുതലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. ധോണിക്കൊപ്പം സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വൊയിന്‍ ബ്രാവോ, സാം കറന്‍, മൊയീന്‍ അലി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ചെന്നൈ ടീമിലുണ്ട്. 

കണക്കില്‍ കേമന്‍ ഏത് ടീം? ചെന്നൈ-ഡല്‍ഹി പോരിന് മുമ്പ് അറിയേണ്ടത്

ഡല്‍ഹി ക്യാപിറ്റല്‍സ് കപ്പടിച്ചാല്‍ അത്ഭുതപ്പെടാനില്ല; ഒന്നൊന്നര കപ്പിത്താനല്ലേ കൂടെ!