Asianet News MalayalamAsianet News Malayalam

രണ്ട് സിക്‌സര്‍ പറത്തിയാല്‍ എലൈറ്റ് ലിസ്റ്റില്‍; മറ്റനേകം നേട്ടങ്ങള്‍ക്ക് അരികെയും പൊള്ളാര്‍ഡ്

കഴിഞ്ഞ സീസണിലെ വമ്പന്‍ താരനിരയെ നിലനിര്‍ത്തി മുംബൈ ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിന് തൊട്ടരികെയാണ് കീറോണ്‍ പൊള്ളാര്‍ഡ്. 

IPL 2021 MI vs RCB Kieron Pollard 2 sixes away from joining elite list
Author
Chennai, First Published Apr 9, 2021, 12:18 PM IST

ചെന്നൈ: ഐപിഎല്‍ പൂരത്തിന്‍റെ പതിനാലാം സീസണിന് തിരികൊളുത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരം തന്നെ റോയലാകും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ സീസണിലെ വമ്പന്‍ താരനിരയെ നിലനിര്‍ത്തി മുംബൈ ഇറങ്ങുമ്പോള്‍ ചരിത്രനേട്ടത്തിന് തൊട്ടരികെയാണ് കീറോണ്‍ പൊള്ളാര്‍ഡ്. 

രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ ഐപിഎല്‍ ചരിത്രത്തില്‍ 200 സിക്‌സുകള്‍ നേടുന്ന ആറാമത്തെ മാത്രം താരമെന്ന നേട്ടത്തിലെത്തും പൊള്ളാര്‍ഡ്. ക്രിസ് ഗെയ്‌ല്‍(349), എ ബി ഡിവില്ലിയേഴ്‌സ്(235), എം എസ് ധോണി(216), രോഹിത് ശര്‍മ്മ(213), വിരാട് കോലി(201) എന്നിവരുള്ള സ്വപ്‌ന പട്ടികയില്‍ ഇടംനേടാനാണ് പൊള്ളാര്‍ഡ് കാത്തിരിക്കുന്നത്. ഐപിഎല്ലിന്‍റെ കഴിഞ്ഞ എഡിഷനില്‍ 16 മത്സരങ്ങളില്‍ 22 സിക്‌സറുകള്‍ പറത്തിയ പൊള്ളാര്‍ഡിന് അനായാസം ഈ നേട്ടത്തിലെത്താം എന്നുറപ്പ്. 

റൺവേട്ടയിൽ കിംഗ് കോലി തന്നെ, പക്ഷേ രോഹിത്തിനെ ഒരു കാര്യത്തില്‍ വെല്ലുക വെല്ലുവിളി

മറ്റ് ചില നേട്ടങ്ങളും ഇക്കുറി പൊള്ളാര്‍ഡിനെ കാത്തിരിപ്പുണ്ട്. ലീഗില്‍ 200 ഫോറുകള്‍ തികയ്‌ക്കാന്‍ താരത്തിന് വെറും നാലെണ്ണത്തിന്‍റെ ആവശ്യമേയുള്ളൂ. ഏഴ് വിക്കറ്റ് കൂടി നേടിയാല്‍ ടി20യില്‍ 300 വിക്കറ്റ് ക്ലബിലെത്താം. ഇതോടെ 300 വിക്കറ്റും 5000 റണ്‍സും എന്ന ഇരട്ട നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓള്‍റൗണ്ടര്‍ എന്ന നേട്ടവും പേരിലാകും. ഡ്വെയ്‌ന്‍ ബ്രാവോ, ഷാക്കിബ് അല്‍ ഹസന്‍, ആന്ദ്രേ റസല്‍ എന്നിവരാണ് മുന്‍ഗാമികള്‍. ടി20യില്‍ 700 ഫോറുകള്‍ എന്ന നാഴികക്കല്ലിലേക്ക് 25 എണ്ണം മതിയെന്നതും 10 ക്യാച്ചുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 ക്യാച്ച് തികയ്‌ക്കാനാകും എന്നതും പൊള്ളാര്‍ഡിനെ ശ്രദ്ധേയനാക്കുന്നു.  

പതിനാലാം സീസണിലെ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉദ്ഘാടന മത്സരത്തില്‍ വമ്പനടിക്കാരുടെ ഒരു നിരതന്നെ മൈതാനത്തെത്തും. വിരാട് കോലി, രോഹിത് ശര്‍മ്മ, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഇറങ്ങും.

എല്ലാം പദ്ധതി പോലെ; മാക്‌സ്‌വെല്ലിനായി ആര്‍സിബി 14.25 കോടി മുടക്കിയത് വെറുതെയല്ല

Follow Us:
Download App:
  • android
  • ios