മൈക്കൽ ജാക്സന്റെ സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനൊത്ത് മൂൺവാക്ക് സ്റ്റൈലിൽ ചുവടുവച്ചാണ് ഗെയ്ൽ തന്റെ സന്തോഷം പങ്കുവച്ചത്. 

മുംബൈ: ഐപിഎല്ലിനായി മുംബൈയിൽ എത്തിയതിന് ശേഷമുളള നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി പഞ്ചാബ് കിംഗ്സ് താരം ക്രിസ് ഗെയ്ൽ. മൈക്കൽ ജാക്സന്റെ സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനൊത്ത് മൂൺവാക്ക് സ്റ്റൈലിൽ ചുവടുവച്ചാണ് ഗെയ്ൽ തന്റെ സന്തോഷം പങ്കുവച്ചത്. ഗെയ്‍ലിന്റെ സന്തോഷം പഞ്ചാബ് കിംഗ്സ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.

Scroll to load tweet…

കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്നു ക്രിസ് ഗെയ്‌ല്‍. ഏഴ് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 288 റണ്‍സ് നേടി. 99 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍(349) പറത്തിയതിന്‍റെ റെക്കോര്‍ഡടക്കം പേരിലുള്ള ഗെയ്‌ലില്‍ നിന്ന് ഇക്കുറിയും ടീമും ആരാധകരും ഏറെ പ്രതീക്ഷിക്കുന്നു. ഗെയ്‌ലിനെ കൂടാതെ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഡേവിഡ് മലാന്‍, സര്‍ഫ്രാസ് ഖാന്‍, ദീപക് ഹൂഡ. മന്ദീപ് സിംഗ്, ഷാരൂഖ് ഖാന്‍ എന്നിവരും പഞ്ചാബ് ബാറ്റിംഗ് നിരയിലുണ്ട്. 

അതേസമയം ക്വാറന്റീൻ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര ടീമിനൊപ്പം ചേ‍ർന്നു. താരങ്ങൾക്ക് നിർദേശം നൽകിയ സംഗക്കാര പരിശീലനത്തിനും നേതൃത്വം നൽകി. മലയാളി താരം സ‍ഞ്ജു സാംസനാണ് രാജസ്ഥാന്‍റെ നായകന്‍. 

ഐപിഎല്ലില്‍ പ്രവചനങ്ങളുടെ കുത്തൊഴുക്ക്; സിഎസ്‌കെ കിരീടം നേടില്ലെന്ന് മുന്‍താരങ്ങളുടെ നിര