Asianet News MalayalamAsianet News Malayalam

IPL 2022: 'തല'യെടുപ്പോടെ ചെന്നൈ, പവര്‍പ്ലേയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. മുകേഷ് ചൗധരിയുടെ പന്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിഡ് ഓണില്‍ നേരെ മിച്ചല്‍ സാന്‍റ്നറുടെ കൈകളിലേക്ക് കൊടുത്തു. രോഹിത് മടങ്ങിയതിന്‍റെ ഞെട്ടല്‍ മാറും മുംബൈ വീണ്ടും ഞെട്ടി. നേരിട്ട ആദ്യ പന്തില്‍ തന്നെ നിലതെറ്റിയ ഇഷാന്‍ കിഷന്‍ ക്ലീന്‍ ബൗള്‍ഡ്. ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ മുംബൈയെ പിന്നെയും ചെന്നൈ പ്രഹരിച്ചു.

IPL 2022: Chennai Super Kings vs Mumbai Indians Live Updates
Author
Mumbai, First Published Apr 21, 2022, 8:06 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) ബാറ്റിംഗ് തകര്‍ച്ച. നാടകീയമായ പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ചെന്നൈക്കതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ് മുംബൈ. 19 പന്തില്‍ 32 റണ്‍സോടെ സൂര്യകുമാര്‍ യാദവും 13 പന്തില്‍ 9 റണ്‍സോടെ തിലക് വര്‍മയും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ വിക്കറ്റുകളാണ് മുംബൈകക് നഷ്ടമായത്. മുകേഷ് ചൗധരിക്കാണ് മൂന്ന് വിക്കറ്റും.

തല തകര്‍ത്ത് ചൗധരി

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. മുകേഷ് ചൗധരിയുടെ പന്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിഡ് ഓണില്‍ നേരെ മിച്ചല്‍ സാന്‍റ്നറുടെ കൈകളിലേക്ക് കൊടുത്തു. രോഹിത് മടങ്ങിയതിന്‍റെ ഞെട്ടല്‍ മാറും മുംബൈ വീണ്ടും ഞെട്ടി. നേരിട്ട ആദ്യ പന്തില്‍ തന്നെ നിലതെറ്റിയ ഇഷാന്‍ കിഷന്‍ ക്ലീന്‍ ബൗള്‍ഡ്. ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ മുംബൈയെ പിന്നെയും ചെന്നൈ പ്രഹരിച്ചു.

മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെ സ്റ്റംപ് ചെയ്യുന്നതില്‍ എം എസ് ധോണിക്ക് പിഴച്ചപ്പോള്‍ മുംബൈ ആശ്വസിച്ചു. തൊട്ടുപിന്നാലെ ഡെവാള്‍ഡ് ബ്രെവിസ് നല്‍കിയ അനായാസ ക്യാച്ച് ധാരണപ്പിശകില്‍ ജഡേജ കൈവിട്ടു. എന്നാല്‍ തന്‍റെ രണ്ടാം ഓവറില്‍ ബ്രെവിസിനെ(4) വിക്കറ്റിന് പിന്നില്‍ ധോണിയുടെ കൈകളിലെത്തിച്ച് ചൗധരി സാന്‍റ്നറുടെ സങ്കടം തീര്‍ത്തു.

അവിടംകൊണ്ടും നിര്‍ത്താന്ർ മുകേഷ് ചൗധരി ഒരുക്കമായിരുന്നില്ല. പവര്‍ പ്ലേയില്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ ചൗധരി ആദ്യ പന്തില്‍ തിലക് വര്‍മയെ പുറത്താക്കേണ്ടതായിരുന്നു. ചൗധരിയുടെ പന്തില്‍ തിലക് വര്‍മ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ബ്രാവോ കൈവിട്ടത് മുംബൈക്ക് അനുഗ്രഹമായി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മഹേഷ് തീക്ഷണയെ സിക്സിന് പറത്തി സൂര്യകുമാര്‍ യാദവ് മുംബൈ സ്കോറിന് അല്‍പമെങ്കിലും മാന്യത നല്‍കി.

നേരത്തെ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്. ഡാനിയേല്‍ സാംസ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റെ മെറിഡിത്ത് അന്തിമ ഇലവനില്‍ ഇടം നേടി. ഓഫ് സ്പിന്നര്‍ ഹൃതിക് ഷൊക്കീന്‍ ഇന്ന് മുംബൈ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നു.

ചെന്നൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. മൊയിന്‍ അലിക്കും ക്രിസ് ജോര്‍ദാനും പകരം പ്രിട്ടോറിയസും മിച്ചല്‍ സാന്‍റ്നറും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.

Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams, Hrithik Shokeen, Riley Meredith, Jaydev Unadkat, Jasprit Bumrah.

Chennai Super Kings (Playing XI): Ruturaj Gaikwad, Robin Uthappa, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwaine Pretorius, Dwayne Bravo, Mitchell Santner, Maheesh Theekshana, Mukesh Choudhary.

Follow Us:
Download App:
  • android
  • ios