ചെന്നൈ ഒരു മാറ്റം വരുത്തി. തുഷാര്‍ ദേഷ്പാണ്ഡെയ്ക്ക് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹര്‍പ്രീത് ബ്രാര്‍, രാജ് ബാവ എന്നവര്‍ പുറത്തായി.

മുംബൈ: ഐപിഎലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (CSK) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് (Punjab Kings) ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പൂനെ സൂപ്പര്‍ ജയന്റ്‌സിനോടാണ് ചെന്നൈ പരാജയപ്പെട്ടത്. 

പഞ്ചാബിന് ഒരു ജയവും തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റു.

ചെന്നൈ ഒരു മാറ്റം വരുത്തി. തുഷാര്‍ ദേഷ്പാണ്ഡെയ്ക്ക് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹര്‍പ്രീത് ബ്രാര്‍, രാജ് ബാവ എന്നവര്‍ പുറത്തായി. വൈഭവ് അറോറ, ജിതേഷ് ശര്‍മ എന്നിവരാണ് പകരക്കാര്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : റിതുരാജ് ഗെയ്കവാദ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, മുകേഷ് ചൗധരി. 

പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, ഷാരുഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിംഗ്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.