Asianet News MalayalamAsianet News Malayalam

IPL 2022: രണ്ടിലൊന്നാവാന്‍ രാജസ്ഥാന്‍, വിജയത്തോടെ വിട ചൊല്ലാന്‍ ചെന്നൈ; സൂപ്പര്‍ പോരിന് ടോസ് വീണു

സീസണില്‍ ചെന്നൈയുടെയും രാജസ്ഥാന്‍റെയും അവസാന മത്സരമാണിന്ന്. പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നാണ് ലക്ഷ്യമിടുന്നത്.16 പോയന്‍റുള്ള രാജസ്ഥാന് ചെന്നൈയെ കീഴടക്കിയാല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാം.

IPL 2022: Chennai Super Kings won the toss against Rajasthan Royals
Author
Mumbai, First Published May 20, 2022, 7:10 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (RR vs CSK) ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അംബാട്ടി റായുഡു ചെന്നൈയുടെ ഫൈനല്‍ ഇലവനിലെത്തി. രാജസ്ഥാന്‍ ടീമില്‍ ജിമ്മി നീഷാമിന് പകരം ഷിമ്രോണ്‍ ഹെറ്റ്മെയറും തിരിച്ചെത്തി.

സീസണില്‍ ചെന്നൈയുടെയും രാജസ്ഥാന്‍റെയും അവസാന മത്സരമാണിന്ന്. പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നാണ് ലക്ഷ്യമിടുന്നത്.16 പോയന്‍റുള്ള രാജസ്ഥാന് ചെന്നൈയെ കീഴടക്കിയാല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ ഫൈനലിലെത്താന്‍ 2 അവസരം ലഭിക്കുമെന്നതാണ് നേട്ടം. അതുകൊണ്ടുതന്നെ ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം രാജസ്ഥാനും ലഖ്‌നൗവിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞ ലഖ്‌നൗ 18 പോയിന്‍റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ 16 പോയിന്‍റുമായി മൂന്നാമതും. എന്നാൽ നെറ്റ് റൺറേറ്റിൽ രാജസ്ഥാനാണ് മുന്നിൽ. രാജസ്ഥാന് 0.304ഉം ലഖ്നൗവിന് 0.251 ഉം ആണ് നെറ്റ് റൺറേറ്റ്. അതുകൊണ്ട് ഇന്ന് ഒരു റണ്ണിനോ ഒരു വിക്കറ്റിനോ ജയിച്ചാൽ പോലും രാജസ്ഥാന് രണ്ടാം സ്ഥാനവും ആദ്യ ക്വാളിഫയറില്‍ ഇടവും ഉറപ്പിക്കാം.

അതേസമയം, നായകനെന്ന നിലയില്‍ ധോണിയുടെ അവസാന മത്സരമായിരിക്കുമോ ഇതെന്ന ആകാക്ഷയിലാണ് ചെന്നൈ ആരാധകര്‍. വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ധോണിക്ക് കീഴില്‍ ചെന്നൈ ഇറങ്ങുന്നത്.

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Obed McCoy.

Chennai Super Kings (Playing XI): Ruturaj Gaikwad, Devon Conway, Moeen Ali, Ambati Rayudu, N Jagadeesan, MS Dhoni(w/c), Mitchell Santner, Prashant Solanki, Simarjeet Singh, Matheesha Pathirana, Mukesh Choudhary.

Follow Us:
Download App:
  • android
  • ios