ടി വി റിപ്ലേയില്‍ പന്ത് പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ബാറ്റിനും പന്തിനും ഇടയില്‍ വലിയ വിടവ് ഉണ്ടായിരുന്നു. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (Rohit Sharma) പുറത്തായത് വിവാദ തീരുമാനത്തിലൂടെ. ടിം സൗത്തി എറിഞ്ഞ പന്ത് രോഹിത്തിന്റെ പാഡില്‍ തട്ടിയെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സണ്‍ ക്യാച്ചെടുത്തു. കൊല്‍ക്കത്ത താരങ്ങള്‍ അപ്പീര്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ തീരുമാനം റിവ്യൂ ചെയ്തു. 

ടി വി റിപ്ലേയില്‍ പന്ത് പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ബാറ്റിനും പന്തിനും ഇടയില്‍ വലിയ വിടവ് ഉണ്ടായിരുന്നു. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. തേര്‍ഡ് അംപയറുടെ തീരുമാനം രോഹിത് ശര്‍മക്കും ആരാധകര്‍ക്കും മുംബൈ താരങ്ങള്‍ക്കും വിശ്വസിക്കാനായില്ല. 

Scroll to load tweet…

ഇതിന് ശേഷം തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സാങ്കേതിക വിദ്യ ഉണ്ടായിട്ടും ഇത്ര വലിയ തെറ്റുകള്‍ സംഭവിക്കുന്നതിനെയാണ് ആരാധകര്‍ ചോദിക്കുന്നത്.

Scroll to load tweet…

അതേസമയം ടീം ഇന്നലെ ഒമ്പതാം തോല്‍വിയേറ്റുവാങ്ങി. കൊല്‍ക്കത്തയുടെ 165 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 113 റണ്‍സിന് പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട സീസനാണിത്. പതിനൊന്ന് കളിയില്‍ മുംബൈ ഒന്‍പതിലും തോറ്റു. 

Scroll to load tweet…

2009, 2014, 2018 സീസണുകളില്‍ മുംബൈ എട്ട് മത്സരങ്ങളില്‍ തോറ്റിട്ടുണ്ട്. ആദ്യമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ രണ്ട് കളിയിലും മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കുന്നത്. കൊല്‍ക്കത്ത 52 റണ്‍സ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

Scroll to load tweet…

ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരെ. പത്ത് റണ്‍സിന് ബുമ്ര വീഴ്ത്തിയ അഞ്ച് വിക്കറ്റ്. കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടമാണിത്. നിതീഷ് റാണ, ആന്ദ്രേ റസല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരൈന്‍ എന്നിവരുടെ വിക്കറ്റാണ് ബുമ്ര നേടിയത്. 

Scroll to load tweet…

അതിനിടെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടി കൂടി. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ കളിക്കാനാവില്ല. സൂര്യകുമാറിന്റെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്. 

Scroll to load tweet…

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. എട്ട് കളിയില്‍ 43.29 ബാറ്റിംഗ് ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ച്വറികളോടെ സൂര്യകുമാര്‍ 303 റണ്‍സെടുത്തിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…