Asianet News MalayalamAsianet News Malayalam

IPL 2022: ഗില്ലാട്ടം, തെവാട്ടിയയുടെ അവസാന പന്തിലെ സിക്സര്‍; പഞ്ചാബിനെതിരെ ഗുജറാത്തിന് ത്രില്ലര്‍ ജയം

ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോണി ബെയര്‍സ്റ്റോ റണ്ണൗട്ടാക്കി.

IPL 2022: Gujarat Titans beat Punjab Kings by 6 wickets
Author
Mumbai, First Published Apr 8, 2022, 11:40 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ സൂപ്പര്‍മാന്‍ പ്രകടനത്തിന്‍റെയും കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് (Punjab Kings) ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ തെവാട്ടിയ പറത്തിയ സിക്സിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.

ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോണി ബെയര്‍സ്റ്റോ റണ്ണൗട്ടാക്കി. രണ്ടാം പന്തില്‍ രാഹുല്‍ തെവാട്ടിയ സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയടിച്ചു. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അഞ്ചാം പന്തില്‍ തെവാട്ടിയയുടെ സിക്സര്‍. ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സ്. അവസാന പന്തും സിക്സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചു.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ  തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചത്. 59 പന്തില്‍ 96 റണ്‍സെടുത്ത ഗില്‍ പത്തൊമ്പതാം ഓവറില്‍ പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചുവെങ്കിലും തെവാട്ടിയയുടെ ഫിനിഷിംഗ് ഗുജറാത്തിന് ത്രില്ലിംഗ് ജയം സമ്മാനിച്ചു.

ഗില്ലാടിയായി ഗില്‍

നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. ഹര്‍ഷദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ ഗില്‍ ഒരുപടി കൂടി കടന്ന് മൂന്ന് ബൗണ്ടറി അടിച്ചു. എന്നാല്ർ നാലാം ഓവറില്‍ മാത്യു വെയ്ഡിനെ(6) വീഴ്ത്തി കാഗിസോ റബാഡ ഗുജറാത്തിന് ആദ്യ തിരിച്ചടി നല്‍കി. വിക്കറ്റ് വീണെങ്കിലും അടി തുടര്‍ന്ന ഗില്ലിനൊപ്പം സുദര്‍ശന്‍ കൂടി ചേര്‍ന്നതോടെ ഗുജറാത്ത് പവര്‍ പ്ലേയില്‍ 50 കടന്നു. 29 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഗില്‍ പതിനൊന്നാം ഓവറില്‍ ഗുജറാത്തിനെ 100 കടത്തി.

പതിനഞ്ചാം ഓവറില്‍ സായ് സുദര്‍ശന്‍(30 പന്തില്‍ 35) പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ടീമിനെ ജയത്തിനടുത്ത് എത്തിച്ചാണ് ഗില്‍ മടങ്ങിയത്. 11 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്. രാഹുല്‍ തെവാട്ടിയ മൂന്ന് പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാടെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ നാലു പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്.  27 പന്തില്‍ 64 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റണാണ് പ‍ഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റെുത്തു.

Follow Us:
Download App:
  • android
  • ios