ഇരുവരുടേയും എട്ടാം മത്സരമാണിത്. ജയിക്കുന്നവര്‍ക്ക് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് ഗുജറാത്തിന്. ഹൈദരാബാദിന് 10 പോയിന്റുണ്ട്.

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ (Gujarat Titans) മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. പരിക്കിന്റെ പിടിയിലായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തി. ജഗദീഷ സുജിത് പുറത്തായി. 

ഇരുവരുടേയും എട്ടാം മത്സരമാണിത്. ജയിക്കുന്നവര്‍ക്ക് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് ഗുജറാത്തിന്. ഹൈദരാബാദിന് 10 പോയിന്റുണ്ട്. എന്നാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഏറെ മുന്നിലാണ് കെയ്ന്‍ വില്യംസണും സംഘവും. അതുകൊണ്ടുതന്നെ ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളനാവും.

ഗുജറാത്ത് ടൈറ്റന്‍സ് : വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി. 

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് : അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.