എന്നാല്‍ മോശം ഫോമൊക്കെ താല്‍ക്കാലികമാണെന്നും ഒന്നു രണ്ട് കുട്ടികള്‍ കൂടി ആയി ജീവിതത്തില്‍ സ്നേഹം നിറക്കുകയാണ് കോലി ചെയ്യേണ്ടതെന്നുമുള്ള ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍

മുംബൈ: രാജ്യാന്തര ക്രിക്കറ്റിന് പിന്നാലെ ഐപിഎല്ലിലും മോശം ഫോം തുടരുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). ഇത്തവണ പത്ത് മത്സരങ്ങളില്‍ ഒരേയൊരു അര്‍ധസെഞ്ചുറിയാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. പത്ത് മത്സരങ്ങളില്‍ 186 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം.കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ അര്‍ധസെഞ്ചുറിയാകട്ടെ മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഗുജറാത്തിനെതിരെ 53 പന്തിലായിരുന്നു കോലി 58 റണ്‍സെടുത്തത്. മത്സരം ബാംഗ്ലൂര്‍ തോറ്റു.

എന്നാല്‍ മോശം ഫോമൊക്കെ താല്‍ക്കാലികമാണെന്നും ഒന്നു രണ്ട് കുട്ടികള്‍ കൂടി ആയി ജീവിതത്തില്‍ സ്നേഹം നിറക്കുകയാണ് കോലി ചെയ്യേണ്ടതെന്നുമുള്ള ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍((David Warner). കോലി-അനുഷ്ക ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്. ഡേവിഡ് വാര്‍ണര്‍ ആകട്ടെ മൂന്ന് പെണ്‍കുട്ടികളുടെ പിതാവാണ്.

ഒന്ന് രണ്ട് കുട്ടികള്‍ കൂടി ആവട്ടെ, ജീവിതത്തില്‍ സ്നേഹം നിറയട്ടെ, ഫോം താല്‍ക്കാലികമാണ്, ക്ലാസ് സ്ഥിരവും. നിങ്ങള്‍ക്ക് അതൊരിക്കലും നഷ്ടമാവില്ല. നിങ്ങളുടേത് പോലുള്ള ഫോം നഷ്ടം എല്ലാ കളിക്കാര്‍ക്കും സംഭവിക്കുന്നതാണ്. അതെത്ര നല്ല കളിക്കാരനാണെങ്കിലും സംഭവിക്കും. അടിസ്ഥാനകാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമെ നമുക്ക് ചെയ്യാനുള്ളു-യുട്യൂബ് ചാനലായ സ്പോര്‍ട്സ് യാരിയോട് വാര്‍ണര്‍ പറഞ്ഞു.

'അവര്‍ മൂന്നുപേരുമാണ് ആര്‍സിബിയുടെ പ്രശ്‌നം'; പ്ലേഓഫ് സാധ്യതകള്‍ക്കുള്ള വഴി പറഞ്ഞ് ഇമ്രാന്‍ താഹിര്‍

കഴിഞ്ഞ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യം സണ്‍റൈസേഴ്സ് നായകസ്ഥാനവും പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു. പിന്നീട് ടി20 ലോകകപ്പിലൂടെ ഫോമിലേക്ക് മടങ്ങിയെത്തിയ വാര്‍ണര്‍ ഈ സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്.

YouTube video player