ചെന്നൈയുടെ തുടക്കത്തിന് അതേനാണയത്തിലാണ് ലഖ്നൗ മറുപടി നല്‍കിയത്. തുഷാര്‍ ദേശ്പാണ്ഡെയും മുകേഷ് ചൗധരിയും എറിഞ്ഞ ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രമെടുത്ത ലഖ്നൗവിനായി മൂന്നാം ഓവറില്‍ ഫോറും സിക്സും അടിച്ച് രാഹുല്‍ ഗിയര്‍ മാറ്റി.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് (CSK vs LSG) പവര്‍പ്ലേയില്‍ നല്ല തുടക്കം. ഏഴോവര്‍ പിന്നിടുമ്പോള്‍ ലഖ്നൗ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്. 17 പന്തില്‍ 27 റണ്‍സോടെ കെ എല്‍ രാഹുലും 25 പന്തില്‍ 34 റണ്‍സുമായി ക്വിന്‍റണ്‍ ഡീ കോക്കും ക്രീസില്‍.
തിരിച്ചടിച്ച് ലഖ്നൗ
ചെന്നൈയുടെ തുടക്കത്തിന് അതേനാണയത്തിലാണ് ലഖ്നൗ മറുപടി നല്‍കിയത്. തുഷാര്‍ ദേശ്പാണ്ഡെയും മുകേഷ് ചൗധരിയും എറിഞ്ഞ ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രമെടുത്ത ലഖ്നൗവിനായി മൂന്നാം ഓവറില്‍ ഫോറും സിക്സും അടിച്ച് രാഹുല്‍ ഗിയര്‍ മാറ്റി. തുഷാര്‍ ദേശ്‌പാണ്ഡെയുടെ നാലാം ഓവറില്‍ തുടര്‍ച്ചയായി ബൗണ്ടറികളുമായി ഡീ കോക്കും രാഹുലിന് പിന്തുണ നല്‍കി. ചൗധരിയുടെ അഞ്ചാം ഓവറില്‍ മൂന്ന് ഫോറടിച്ച ഡീ കോക്ക് ലഖ്നൗവിനെ 50 കടത്തി.
ഡീ കോക്കിനെ കൈവിട്ട് അലി
ഡ്വയിന്‍ ബ്രാവോ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഡീ കോക്ക് നല്‍കിയ അനായാസ ക്യാച്ച് മൊയീന്‍ അലി കൈവിട്ടത് ചെന്നൈക്ക് തിരിച്ചടിയായി. എങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയ ബ്രാവോ ലഖ്നൗയുടെ കുതിപ്പ് തടഞ്ഞു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 27 പന്തില്‍ റണ്‍സെടുത്ത ഉത്തപ്പ യാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 30 പന്തില്‍ 49 റണ്‍സെടുത്തു.
പവര്‍പ്ലേയില്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ കുതിച്ച ചെന്നെ മധ്യ ഓവറുകളില്‍ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേര്‍ന്ന് ചെന്നൈയെ 200 കടത്തി.
