ക്യാപ്റ്റന്റെ സമ്മര്‍ദ്ധമില്ലാതെ ബാറ്റ് വീശുന്ന ധോണി ഫോമിലേക്ക് ഉയര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. മുന്‍നിര കൂടി ഉത്തരവാദിത്തം കാട്ടിയാല്‍ ചെന്നൈയെ തടയുക എളുപ്പമാകില്ല. മൊയീന്‍ അലി കൂടിയെത്തുന്നതോടെ ബൗളിംങ്ങില്‍ ചെന്നൈയ്ക്ക് കാര്യമായ ആശങ്കയില്ല.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് (CSK vs LSG) ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ചെന്നൈ നിരയില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഡ്വയിന്‍ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ലഖ്നൗ ടീമിലും ഒരു മാറ്റമുണ്ട്. ആന്‍ഡ്ര്യു ടൈ ലഖ്നൗവിനായി ഇന്ന് അരങ്ങേറ്റം കുറിക്കും.

Scroll to load tweet…

സീസണിലെ ആദ്യജയം തേടിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റാണ് നിലവില ചാമ്പ്യന്‍മാരായ ചെന്നൈ വരുന്നതെങ്കില്‍ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിലാണ് രാഹുലിന്റെ (KL Rahul) ലഖ്‌നൗ വീണത്.

Scroll to load tweet…

ക്യാപ്റ്റന്റെ സമ്മര്‍ദ്ധമില്ലാതെ ബാറ്റ് വീശുന്ന ധോണി ഫോമിലേക്ക് ഉയര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. മുന്‍നിര കൂടി ഉത്തരവാദിത്തം കാട്ടിയാല്‍ ചെന്നൈയെ തടയുക എളുപ്പമാകില്ല. മൊയീന്‍ അലി കൂടിയെത്തുന്നതോടെ ബൗളിംങ്ങില്‍ ചെന്നൈയ്ക്ക് കാര്യമായ ആശങ്കയില്ല.

ക്വിന്‍റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഫോമിലെത്തിയാല്‍ ലഖ്‌നൗവിന് പ്രതീക്ഷ വയ്ക്കാം. എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാന്‍ ശേഷിയുള്ളവരുണ്ട്. ആവേശ് ഖാന്‍ ചമീര, രവി ബിഷ്‌ണോയ് എന്നിവരിലാണ് ബൗളിംഗില്‍ പ്രതീക്ഷ. പിന്തുടരുന്ന ടീമുകള്‍ക്ക് ഈര്‍പ്പത്തിന്റെ ആനുകൂല്യം കിട്ടുമെന്നതിനാല്‍ ടോസും നിര്‍ണായകം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Ayush Badoni, Krunal Pandya, Dushmantha Chameera, Andrew Tye, Ravi Bishnoi, Avesh Khan.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Ruturaj Gaikwad, Robin Uthappa, Moeen Ali, Ambati Rayudu, Ravindra Jadeja(c), MS Dhoni(w), Shivam Dube, Dwayne Bravo, Dwaine Pretorius, Mukesh Choudhary, Tushar Deshpande.