പഞ്ചാബ് ഇന്നിംഗ്സില്‍ ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ രജപക്സെ സിംഗിളിനായി ശ്രമിക്കുമ്പോഴായിരുന്നു ധോണിയുടെ മിന്നല്‍ റണ്ണൗട്ട്. സിംഗിളിനായി വിളിച്ച രജപക്സെ പിച്ചിന് നടുവില്‍ എത്തിയെങ്കിലും മറുവശത്തുണ്ടായിരുന്ന ശിഖര്‍ ധവാന്‍ ഓടിയില്ല. ഇതോടെ പന്ത് എടുത്ത് നേരെ സ്റ്റംപിലേക്ക് എറിഞ്ഞ ജോര്‍ദാന് ലക്ഷ്യം കാണാനായില്ല.

മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്(CSK vs PBKS) നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. പുതിയ നായകന്‍ രവീന്ദ്ര ജഡേജക്ക് കീഴില്‍ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി സീസമിലെ ആദ്യ മൂന്ന് കളികളും ചെന്നൈ തോറ്റെങ്കിലും മുന്‍ നായകന്‍ എം എസ് ധോണി വിക്കറ്റിന് പിന്നിലും മുന്നിലും ഇപ്പോഴും സൂപ്പര്‍ ഫോമിലാണ്.

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ധോണി ഇന്നലെ വിക്കറ്റിന് പിന്നിലായിരുന്നു തന്‍റെ മികവ് പുറത്തെടുത്തത്. ശ്രീലങ്കന്‍ താരം ഭാനുക രജപക്സെയെ റണ്ണൗട്ടാക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തി പന്ത് പറന്ന് സ്റ്റംപിലേക്കിട്ട ധോണിയുടെ അത്ലറ്റിസിസവും കായികക്ഷമതയും കണ്ട് ഈ നാല്‍പതാം വയസിലും എന്നാ ഒരു ഇതാന്നെ എന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.

Scroll to load tweet…

പഞ്ചാബ് ഇന്നിംഗ്സില്‍ ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ രജപക്സെ സിംഗിളിനായി ശ്രമിക്കുമ്പോഴായിരുന്നു ധോണിയുടെ മിന്നല്‍ റണ്ണൗട്ട്. സിംഗിളിനായി വിളിച്ച രജപക്സെ പിച്ചിന് നടുവില്‍ എത്തിയെങ്കിലും മറുവശത്തുണ്ടായിരുന്ന ശിഖര്‍ ധവാന്‍ ഓടിയില്ല. ഇതോടെ പന്ത് എടുത്ത് നേരെ സ്റ്റംപിലേക്ക് എറിഞ്ഞ ജോര്‍ദാന് ലക്ഷ്യം കാണാനായില്ല. എന്നാല്‍ ജോര്‍ദ്ദാന്‍റെ ത്രോ പിടിച്ചെടുത്ത ധോണി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തി ഡൈവ് ചെയ്ത് രജപക്സെയെ റണ്ണൗട്ടാക്കുകയായിരുന്നു. ഈ സമയം ക്രീസിലേക്ക് തിരിച്ചോടിയ രജപക്സെ ഫ്രെയിമില്‍ പോലും ഉണ്ടായിരുന്നില്ല.

ഗില്‍ക്രിസ്റ്റിനേയും പോണ്ടിംഗിനേയും മറികടന്നു; അലീസ ഹീലിക്ക് വമ്പന്‍ റെക്കോര്‍ഡ്

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലിയാം ലിവിംഗ്സ്റ്റണിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സടിച്ചപ്പോള്‍ ചെന്നൈ 18 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴാമനായി ക്രീസിലെത്തിയ ധോണി 28 പന്തുകള്‍ നേരിട്ടെങ്കിലും 23 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 30 പന്തില്‍ 57 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോററര്‍.