നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. ഹര്‍ഷദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ ഗില്‍ ഒരുപടി കൂടി കടന്ന് മൂന്ന് ബൗണ്ടറി അടിച്ചു. എന്നാല്ർ നാലാം ഓവറില്‍ മാത്യു വെയ്ഡിനെ(6) വീഴ്ത്തി കാഗിസോ റബാഡ ഗുജറാത്തിന് ആദ്യ തിരിച്ചടി നല്‍കി.

മുംബൈ: ഐപിഎല്ലില്‍(IPL 2022) പഞ്ചാബ് കിംഗ്‌സ് (Punjab Kings) ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) പവര്‍ പ്ലേയില്‍ മികച്ച തുടക്കം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ചതോടെ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. 19 പന്തില്‍ 33 റണ്‍സുമായി ഗില്ലും ഒമ്പത് പന്തില്‍ 12 റണ്‍സുമായി സായ് സുദര്‍ശനും ക്രീസില്‍. ആറ് റണ്‍സെടുത്ത മാത്യം വെയ്ഡിന്‍റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. കാഗിസോ റബാഡക്കാണ് വിക്കറ്റ്.

ഗില്ലാടിയായി ഗില്‍

നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. ഹര്‍ഷദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ ഗില്‍ ഒരുപടി കൂടി കടന്ന് മൂന്ന് ബൗണ്ടറി അടിച്ചു. എന്നാല്ർ നാലാം ഓവറില്‍ മാത്യു വെയ്ഡിനെ(6) വീഴ്ത്തി കാഗിസോ റബാഡ ഗുജറാത്തിന് ആദ്യ തിരിച്ചടി നല്‍കി. വിക്കറ്റ് വീണെങ്കിലും അടി തുടര്‍ന്ന ഗില്ലിനൊപ്പം സുദര്‍ശന്‍ കൂടി ചേര്‍ന്നതോടെ ഗുജറാത്ത് പവര്‍ പ്ലേയില്‍ 50 കടന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്. 27 പന്തില്‍ 64 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റണാണ് പ‍ഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റെുത്തു.