കറുത്ത മുണ്ടുടുത്ത് നില്‍ക്കുന്ന ചിത്രത്തിന് രാജസ്ഥാന്‍ നല്‍കിയ അടിക്കുറിപ്പാകട്ടെ ഹേ, പൂനെ ഞങ്ങളിതാ വരുന്നു, ലുങ്കിയും ഉടുത്ത് എന്നായിരുന്നു.

മുംബൈ: രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) കുടുംബം പോലെയാണെന്നും കളിക്കാര്‍ തമ്മില്‍ ഹൃദയബന്ധമാണുള്ളതെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് രാജസ്ഥാന്‍റെ പവര്‍ സ്റ്റാറായ ജോസ് ബട്‌ലറാണ്(Jos Buttler). ഇപ്പോഴിതാ തുടര്‍ വിജയങ്ങള്‍ സമ്മാനിക്കുന്ന സന്തോഷം ടീം എങ്ങനെയൊക്കെയാണ് ആഘോഷിക്കുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകായണ് രാജസ്ഥാന്‍ ടീം.

Scroll to load tweet…

ടീം അംഗങ്ങളെ മുഴുവന്‍ ദക്ഷിണേന്ത്യന്‍ വേഷമായ ലുങ്കി ഉടുപ്പിച്ചിരികയാണ് നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലറുമുണ്ട് ഇക്കൂട്ടത്തില്‍. ഐപിഎല്ലിലെ അടുത്ത മത്സരത്തിനായി പൂനെയിലേക്ക് പുറപ്പെടും മുമ്പാണ് സഞ്ജു ടീം അംഗങ്ങളെ മുഴുവന്‍ കറുത്ത മുണ്ടുടുപ്പിച്ച് ഫോട്ടോ സെഷനും നടത്തിയത്.

Scroll to load tweet…

കറുത്ത മുണ്ടുടുത്ത് നില്‍ക്കുന്ന ചിത്രത്തിന് രാജസ്ഥാന്‍ നല്‍കിയ അടിക്കുറിപ്പാകട്ടെ ഹേ, പൂനെ ഞങ്ങളിതാ വരുന്നു, ലുങ്കിയും ഉടുത്ത് എന്നായിരുന്നു. 26ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആണ് രാജസ്ഥാന്‍ അടുത്ത മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയാണ് രാജസ്ഥാന്‍റെ വരവ്.

ബാംഗ്ലൂര്‍ ആകട്ടെ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ദയനീയമായി തോറ്റിരുന്നു. പോയന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ബാംഗ്ലൂരിനെതിരെ ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനാവും.