ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായെങ്കിലും രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പൊരുതുന്നു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 35-1 എന്ന നിലയിലാണ് സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാന്‍. ജോസ് ബട്‌ലറും (Jos Buttler) 10*, ദേവ്‌ദത്ത് പടിക്കലുമാണ് (Devdutt Padikkal) 19* ക്രീസില്‍. നാല് റണ്‍സെടുത്ത യശസ്വീ ജയ്സ്വാളിനെ (Yashasvi Jaiswal) ഡേവിഡ് വില്ലി പുറത്താക്കി. 

ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ജയമാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഉന്നമിടുന്നത്. അതേസമയം ബാംഗ്ലൂരാവട്ടെ രണ്ടാം ജയവും. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശസ്വീ ജയ‌സ്വാള്‍, ദേവ്‌ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, രവിചന്ദ്ര അശ്വിന്‍, നവ്‌ദീപ് സെയ്‌നി, ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് ക‍ൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡുപ്ലസിസ്, അനുജ് റാവത്ത്, വിരാട് കോലി, ദിനേശ് കാര്‍ത്തിക്, ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ഷഹ്‌ബാദ് അഹമ്മദ്, വനന്ദു ഹസരങ്ക, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്. 

നാഴികക്കല്ലിനരികെ സഞ്ജു

ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിനരികെയാണ് സഞ്ജു സാംസണ്‍. ചരിത്ര നേട്ടത്തിലേക്ക് 81 റണ്‍സിന്‍റെ അകലമേ രാജസ്ഥാന്‍റെ മലയാളി നായകനുള്ളൂ. ടി20 കരിയറിലെ 3153 റണ്‍സും സഞ്ജു നേടിയത് ഐപിഎല്ലില്‍ നിന്നാണ്. 

സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ 61 റണ്‍സിന് വിജയിച്ചപ്പോള്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും സഹിതം 55 റണ്‍സ് സഞ്ജു അടിച്ചെടുത്തു. രണ്ടാം കളിയില്‍ 23 റണ്‍സിന് രാജസ്ഥാന്‍ ജയിച്ചപ്പോള്‍ സഞ്ജു 21 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 30 റണ്‍സടിച്ചു. 

PAK vs AUS T20I : ജയത്തോടെ ചരിത്ര പരമ്പര അവസാനിപ്പിക്കാന്‍ പാകിസ്ഥാനും ഓസീസും; ഏക ടി20 ഇന്ന്