Asianet News MalayalamAsianet News Malayalam

IPL 2022: ഈ ഐപിഎല്‍ സീസണില്‍ ഞെട്ടിച്ച രണ്ട് പേസര്‍മാരെ തെരഞ്ഞെടുത്ത് ഗാംഗുലി

സീസണില്‍ 12 മത്സരങ്ങളില്‍ 22.05 ശരാശരിയില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം ഉമ്രാന്‍ 18 വിക്കറ്റ് വീഴ്ത്തിയിരുന്നു. എത്രപേര്‍ക്ക് 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനാകുമെന്നും അധികം പേര്‍ക്കൊന്നും അതിന് കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു.

IPL 2022: Sourav Ganguly picks two uncapped pacers who impressed him most in this season
Author
Mumbai, First Published May 16, 2022, 3:50 PM IST

മുംബൈ: ഇത്തവണ ഐപിഎല്ലില്‍(IPL 2022) മികവ് കാട്ടിയ നിരവധി ഇന്ത്യന്‍ പേസര്‍മാരുണ്ട്. ഉമ്രാന്‍ മാലിക്ക്(Umran Malik) മുതല്‍ മുകേഷ് ചൗധരിവരെ. വേഗം കൊണ്ടും പേസ് കൊണ്ടും ഞെട്ടിച്ച ഉമ്രാന്‍ മാലിക്ക് സീസണില്‍ തരംഗമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഈ സീസണില്‍ തന്നില്‍ കൂടുതല്‍ മതിപ്പുളവാക്കിയ രണ്ട് പേസര്‍മാരെ തെരഞ്ഞെടുക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly).

മറ്റാരുമല്ല, സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കും, രാജസ്ഥാന്‍ റോയല്‍സ് പേസര്‍ കുല്‍ദീപ് സെന്നും. സീസണില്‍ 12 മത്സരങ്ങളില്‍ 22.05 ശരാശരിയില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം ഉമ്രാന്‍ 18 വിക്കറ്റ് വീഴ്ത്തിയിരുന്നു. എത്രപേര്‍ക്ക് 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനാകുമെന്നും അധികം പേര്‍ക്കൊന്നും അതിന് കഴിയില്ലെന്നും മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ദേശീയ ടീമിലേക്ക് ഉമ്രാന്‍ തെരഞ്ഞെടുക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും ഉമ്രാനെ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.

IPL 2022: Sourav Ganguly picks two uncapped pacers who impressed him most in this season

ഒരാള്‍ സിപിആര്‍ നല്‍കി, സൈമണ്ട്‌സിന്‍റെ ജീവന്‍രക്ഷിക്കാന്‍ തീവ്രശ്രമം നടന്നതായി റിപ്പോര്‍ട്ട്

വേഗം കൊണ്ടാണ് ഉമ്രാന്‍ ഞെട്ടിച്ചതെങ്കില്‍ രാജസ്ഥാന്‍റെ കുല്‍ദീപ് സിംഗിന്‍റെയും ടി നടരാജന്‍റെയും പ്രകടനങ്ങളും എടുത്തുപറയേണ്ടതാണെന്നും ഗാംഗുലി പറ‌ഞ്ഞു. നേരത്തെ നമുക്ക് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ നിരവധി പേരുണ്ട്. ഇനി സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. ടി നടരാജന്‍ ഹൈദരാബാദിനായി 10 കളികളില്‍ 18 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍ എട്ടു മത്സരങ്ങളില്‍ എട്ട് വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ കോച്ചിന്‍റെ പ്യൂണല്ല, മക്കല്ലത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് താരം

ഇത്തവണ ഐപിഎല്ലില്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയത് സന്തോഷത്തോടെയാണ് കാണുന്നതെന്നും ഗാംഗുലി പറഞ്ഞു. മുംബൈയിലെയും പൂനെയിലെയും വിക്കറ്റുകള്‍ മികച്ച ബൗണ്‍സുള്ളവയായിരുന്നു. പേസര്‍മാര്‍ മാത്രമല്ല സ്പിന്നര്‍മാരും ഇത്തവണ മികവ് കാട്ടിയെന്ന് ഗാംഗുലി പറഞ്ഞു.

Follow Us:
Download App:
  • android
  • ios