Asianet News MalayalamAsianet News Malayalam

IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്, ഇരുടീമിലും മാറ്റം

ഹൈരാബാദ് നിരയില്‍ രണ്ട് മാറ്റമുണ്ട്. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ ഹൈദരാബാദിനായി അരങ്ങേറും. അബ്ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവരാണ് പുറത്തായത്. ചെന്നൈ ഒരു മാറ്റം വരുത്തി. പ്രിട്ടോറ്യൂസിന് പകരം മഹീഷ് തീക്ഷ്ണ ടീമിലെത്തി. 

ipl 2022 sunrisers hyderabad won the toss against chennai super kings
Author
Mumbai, First Published Apr 9, 2022, 3:20 PM IST

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SRH) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ആദ്യജയം തേടിയാണ് ഇറങ്ങുന്നത്. 

മാറ്റങ്ങള്‍ വരുത്തിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.  ഹൈരാബാദ് നിരയില്‍ രണ്ട് മാറ്റമുണ്ട്. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ ഹൈദരാബാദിനായി അരങ്ങേറും. അബ്ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവരാണ് പുറത്തായത്. ചെന്നൈ ഒരു മാറ്റം വരുത്തി. പ്രിട്ടോറ്യൂസിന് പകരം മഹീഷ് തീക്ഷ്ണ ടീമിലെത്തി. 

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പത്താം സ്ഥാനത്താണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ക്ക് ആദ്യത്തെ മൂന്ന് മത്സരങ്ങളിലും തോല്‍വിയിറഞ്ഞു. ഇരുടീമുകളും 16 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 മത്സരങ്ങളിലും ചെന്നൈക്കായിരുന്നു വിജയം. നാലെണ്ണം ഹൈദരാബാദ് സ്വന്തമാക്കി. 2018ന് ശേഷം പത്ത് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഹൈദരാബാദിന് ജയിക്കാനായത് രണ്ടെണ്ണം മാത്രം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്. മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷ്ണ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മാര്‍കോ ജാന്‍സന്‍.

Follow Us:
Download App:
  • android
  • ios