153.9 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് താരം ലോക്കി ഫെര്‍ഗൂസന്‍റെ റെക്കോര്‍ഡാണ് ഇന്നലെ ഉമ്രാന്‍ മറികടന്നത്. ധോണിക്കെതിരെ യോര്‍ക്കര്‍ എറിയുന്നതിന് മുമ്പ് മത്സരത്തിലെ പത്താം ഓവറിലും ഉമ്രാന്‍ 154 കിലോ മറ്റര്‍ വേഗം തൊട്ടിരുന്നു.
മുംബൈ: ഇത്തവണ ഐപിഎല്ലിലെ(IPL 2022) ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് തിരികെ പിടിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പേസര്‍ ഉമ്രാന്‍ മാലിക്ക്(Umran Malik). ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ നായകന്‍ എം എസ് ധോണിക്കെതിരെ ഉമ്രാന്‍ എറിഞ്ഞ യോര്‍ക്കര്‍ 154 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു. ഐപിഎല്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്താണിത്. മത്സരത്തിലെ പത്തൊമ്പാതം ഓവറിലായിരുന്നു ഇത്. ഉമ്രാന്‍റെ യോര്‍ക്കറിനെ ഫലപ്രദമായി നേരിട്ട ധോണി സിംഗിളെടുത്തു.
153.9 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് താരം ലോക്കി ഫെര്‍ഗൂസന്‍റെ റെക്കോര്‍ഡാണ് ഇന്നലെ ഉമ്രാന്‍ മറികടന്നത്. ധോണിക്കെതിരെ യോര്‍ക്കര്‍ എറിയുന്നതിന് മുമ്പ് മത്സരത്തിലെ പത്താം ഓവറിലും ഉമ്രാന്‍ 154 കിലോ മറ്റര്‍ വേഗം തൊട്ടിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ എറിഞ്ഞ പന്താണ് 154 കിലോ മീറ്റര്‍ വേഗത രേഖപ്പെടുത്തിയത്. ഈ പന്തില്‍ റുതുരാജ് ബൗണ്ടറി നേടി.
155 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനാണ് സീസണില്‍ ലക്ഷ്യമിടുന്നതെന്ന് ഉമ്രാന്‍ മാലിക്ക് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഉമ്രാന് പക്ഷെ ഇന്നലെ ചെന്നൈക്കെതിരെ വിക്കറ്റൊന്നും നേടാനാവാതിരുന്നത് നിരാശയായി. മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ ഉമ്രാന്‍ 48 റണ്‍സ് വഴങ്ങുകയും ചെയ്തു.
