വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ കൊൽക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിച്ച പാറ്റ് കമ്മിൻസിന്‍റെ ബാറ്റിംഗിനെ അഭിനന്ദിച്ച് മുംബൈയുടെ വടാ പാവ് തട്ടിയെടുത്തത് പോലെയെന്ന് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട്(MI vs KKR) വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെ കളിയാക്കി ട്വീറ്റിട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദർ സെവാഗിനെതിരെ(Virender Sehwag) രൂക്ഷ വിമര്‍ശനവുമായി ആരാധകർ. വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ കൊൽക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിച്ച പാറ്റ് കമ്മിൻസിന്‍റെ ബാറ്റിംഗിനെ അഭിനന്ദിച്ച് മുംബൈയുടെ വടാ പാവ് തട്ടിയെടുത്തത് പോലെയെന്ന് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇത് മുംബൈ നായകന്‍ രോഹിത് ശര്‍മയെ കളിയാക്കുന്ന പരാമര്‍ശം ആണെന്നാന്നാരോപിച്ച് നിരവധി ആരാധകർ കമന്‍റുകളുമായെത്തിയതോടെ സെവാഗ് തന്നെ വിശദീകരണവുമായെത്തി. ടീമിനെയാണ് ഉദ്ദേശിച്ചതെന്നും രോഹിത്തിനെയല്ലെന്നും സെവാഗ് വീണ്ടും ട്വീറ്റ് ചെയ്തു.
താനും രോഹിത്തിന്‍റെ വലിയ ആരാധകനാണെന്നും സെവാഗ് പറഞ്ഞു. സെവാഗിനെതിരെ ട്വീറ്റിന് പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് വന്നത്. ഐപിഎല്ലില്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ മുംബൈക്ക് ഒമ്പതിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് അടുത്ത മത്സരം.
