മലയാളി താരവും സണ്‍റൈസേഴ്‌സ് ബാറ്ററുമായ വിഷ്ണു വിനോദും ലാറയുടെ പിറന്നാളാഘോഷത്തിലും ഒപ്പം നിന്ന് ചിത്രമെടുക്കാനുമുണ്ടായിരുന്നു
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെ (Brian Lara) അമ്പത്തിമൂന്നാം പിറന്നാള്‍ ദിനമായിരുന്നു മെയ് 2 ഇന്നലെ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ (Sunrisers Hyderabad) ബാറ്റിംഗ് കോച്ചായ ലാറയുടെ ഇത്തവണത്തെ പിറന്നാളാഘോഷം ഐപിഎല്ലിലിനിടെയായിരുന്നു (IPL 2022). സണ്‍റൈസേഴ്‌സ് ടീം അംഗങ്ങള്‍ക്കൊപ്പം ലാറ ജന്മദിനം കൊണ്ടാടി.
കേക്ക് മുറിക്കലിന് ശേഷം ലാറയുടെ മുഖത്ത് കേക്ക് വാരിത്തേച്ചു സണ്‍റൈസേഴ്സ് താരങ്ങള്‍. തുടര്‍ന്ന് ഇതിഹാസ താരത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്തു എല്ലാവരും. മലയാളി താരവും സണ്‍റൈസേഴ്‌സ് ബാറ്ററുമായ വിഷ്ണു വിനോദും ലാറയുടെ പിറന്നാളാഘോഷത്തിലും ഒപ്പം നിന്ന് ചിത്രമെടുക്കാനുമുണ്ടായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറ. രാജ്യാന്തര ക്രിക്കറ്റില്‍ 22,358 റണ്‍സ് അടിച്ചുകൂട്ടി. 131 ടെസ്റ്റില്‍ 34 സെഞ്ചുറികളും 9 ഇരട്ട സെഞ്ചുറികളും 48 അര്‍ധസെഞ്ചുറികളും സഹിതം 11,953 റണ്‍സാണ് ലാറയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 400 റണ്‍സ് നേടിയ ഏക താരമാണ് ലാറ. ഏകദിനത്തില്‍ 299 മത്സരങ്ങളില്‍ 19 സെഞ്ചുറിയും 63 അര്‍ധ സെഞ്ചുറികളുമായി 10,405 റണ്‍സും ലാറ പേരിലാക്കി.
IPL 2022: രാജസ്ഥാനെ വീഴ്ത്തി കൊല്‍ക്കത്ത വീണ്ടും വിജയവഴിയില്‍
