കരാര്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് കഴിഞ്ഞ മാസം അനിൽ കുംബ്ലെയെ പഞ്ചാബ് കിംഗ്‌‌സ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്. മൂന്ന് വര്‍ഷത്തോളം പഞ്ചാബ് കിംഗ്സിനെ പരിശീലിപ്പിച്ച കുംബ്ലെക്ക് പക്ഷെ മൂന്ന് സീസണില്‍ ഒന്നില്‍ പോലും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

മൊഹാലി: ഐപിഎല്ലില്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്ട്രേലിയക്കാരനായ ട്രെവര്‍ ബെയ്‌ലിസാണ് പഞ്ചാബ് കിംഗ്സിന്‍റെ പുതിയ പരിശീലകന്‍. 2015 മുതല്‍ 2019വരെയാണ് ബെയ്‌ലിസ് ഇംഗ്ലണ്ടിന്‍റെ പരിശീലകനായിരുന്നത്. 2019ലാണ് ഇംഗ്ലണ്ട് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടുന്നത്. 2007 മുതല്‍ 2011വരെ ശ്രീലങ്കയുടെയും പരിശീലകനായിരുന്നു ബെയ്‌ലിസിന് കീഴിലാണ് 2011ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയത്.

പഞ്ചാബ് കിംഗ്സിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രതിഭാധനരായ പഞ്ചാബ് സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും ബെയ്‌ലിസ് പറഞ്ഞു. 2012-2014 സീസണിലാണ് ബെയ്‌ലിസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ് പരിശീലകനായിരുന്നത്. ഇതില്‍ 2012ലും 2014ലും കൊല്‍ക്കത്തക്ക് കിരീടം സമ്മാനിക്കാന്‍ ബെയ്‌ലിസിനായി. 2020-21 സീസണില്‍ ഹൈദരാബാദിനെ പരിശീലിപ്പിച്ചു

Scroll to load tweet…

കരാര്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് കഴിഞ്ഞ മാസം അനിൽ കുംബ്ലെയെ പഞ്ചാബ് കിംഗ്‌‌സ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്. മൂന്ന് വര്‍ഷത്തോളം പഞ്ചാബ് കിംഗ്സിനെ പരിശീലിപ്പിച്ച കുംബ്ലെക്ക് പക്ഷെ മൂന്ന് സീസണില്‍ ഒന്നില്‍ പോലും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജയവര്‍ധനെക്ക് പകരം പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കിയ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ പഞ്ചാബ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പരിശീലകനെന്ന നിലയില്‍ കഴിവുതെളിയിച്ച ബെയ്‌ലിസിനെ തന്നെ നിയോഗിക്കാന്‍ പഞ്ചാബ് തയാറവുകയായിരുന്നു.

ഇന്ത്യന്‍ ടീം പരിശീലകനായിട്ടുള്ള മികച്ച റെക്കോര്‍ഡിന്‍റെ കരുത്തിലാണ് അനില്‍ കുംബ്ലെയെ 2020ല്‍ പഞ്ചാബ് ടീം മാനേജ്മെന്‍റ് പരിശീലകസ്ഥാനം ഏല്‍പ്പിച്ചത്. ആദ്യ രണ്ട് സീസണില്‍ കെ എല്‍ രാഹുലായിരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണില്‍ മായങ്ക് അഗര്‍വാളായിരുന്നു പഞ്ചാബിനെ നയിച്ചത്. എന്നാൽ മൂന്ന് സീസണിലും പ്ലേ ഓഫിലെത്താന്‍ പോലും പഞ്ചാബിനായില്ല. കുംബ്ലെ പരിശീലകനായിരുന്ന മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ് ഫിനിഷ് ചെയ്തത്.

അടുത്ത ഐപിഎല്ലില്‍ അവനുവേണ്ടി ടീമുകള്‍ കോടികള്‍ വാരിയെറിയും, വമ്പന്‍ പ്രവചനവുമായി അശ്വിന്‍

ഇത്തവണ ഐപിഎല്ലിനുള്ള പ്രത്യേക വിന്‍ഡോ ഐസിസി രണ്ട് മാസത്തില്‍ നിന്ന് 74 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മാര്‍ച്ച് പകുതിയോടെ ഐപിഎല്‍ തുടങ്ങാനും ജൂണ്‍ ആദ്യവാരം വരെ നീട്ടാനും ബിസിസിഐക്ക് കഴിയും.