Asianet News MalayalamAsianet News Malayalam

കോലിക്കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് വീണ്ടും ആര്‍സിബി, 15 വര്‍ഷത്തെ കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമോ

വിരാട് കോലി ഫോം വീണ്ടെടുത്തതിലാണ് ഇത്തവണ ആര്‍സിബിയുടെ പ്രതീക്ഷ. നിരാശാജനകമായ മൂന്ന് സീസണുകള്‍ക്ക് ശേഷം കഴിഞ്ഞ ടി20 ലോകകപ്പോടെ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയും പരിക്കു മാറി തിരിച്ചെത്തുന്ന ഗ്ലെന്‍ മാക്സ്‌വെല്ലും നായകന്‍ ഫാഫ് ഡൂപ്ലെസിയും ആയിരിക്കും ആര്‍സിബിയുടെ ബാറ്റിംഗ് നട്ടെല്ല്.

IPL 2023: Royal Challengers Banglore team News, Match Schedule, Possible XI gkc
Author
First Published Mar 28, 2023, 6:12 PM IST

ബെംഗലൂരു: ഐപിഎല്ലിന്‍റെ തുടക്കം മുതല്‍ 15 സീസണുകള്‍ കളിച്ചിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മാറ്റം വരുത്താനാവാത്ത ഒറ്റ കാര്യമേയുള്ളു. ഐപിഎല്‍ കിരീടമില്ലാത്തവരെന്ന ചീത്തപ്പേര്. ഓരോ സീസണിലും ഇത്തവണ നേടുമെന്ന് തോന്നിപ്പിക്കുന്ന ആര്‍സിബി ഒടുവില്‍ പടിക്കല്‍ കലമുടച്ച് മടങ്ങും. പതിനഞ്ച് സീസണുകളില്‍ കളിച്ചിട്ടും മഹാന്‍മാരായ ഒട്ടേറ താരങ്ങളുണ്ടായിട്ടും ഒരു തവണ റണ്ണേഴ്സ് അപ്പായി എന്നതാണ് ഏറ്റവും മികച്ച നേട്ടമായി ആര്‍സിബിക്ക് എടുത്ത് പറയാനുള്ളത്. കഴിഞ്ഞ സീസണില്‍ ക്വാളിഫയറിലെത്തിയെങ്കിലും രാജസ്ഥാന് മുന്നില്‍ മുട്ടുമടക്കി മടങ്ങാനായിരുന്നു ആര്‍സിബിയുടെ വിധി.

പ്രതീക്ഷ കോലിയുടെ ഫോമില്‍

IPL 2023: Royal Challengers Banglore team News, Match Schedule, Possible XI gkc

വിരാട് കോലി ഫോം വീണ്ടെടുത്തതിലാണ് ഇത്തവണ ആര്‍സിബിയുടെ പ്രതീക്ഷ. നിരാശാജനകമായ മൂന്ന് സീസണുകള്‍ക്ക് ശേഷം കഴിഞ്ഞ ടി20 ലോകകപ്പോടെ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയും പരിക്കു മാറി തിരിച്ചെത്തുന്ന ഗ്ലെന്‍ മാക്സ്‌വെല്ലും നായകന്‍ ഫാഫ് ഡൂപ്ലെസിയും ആയിരിക്കും ആര്‍സിബിയുടെ ബാറ്റിംഗ് നട്ടെല്ല്. കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ സെഞ്ചുറിയുമായി തിളങ്ങിയ രജത് പാടീദാറിന് ഇത്തവണ സീസണിലെ ആദ്യ പകുതിയില്‍ കളിക്കാനാകില്ലെന്നത് വലിയ തിരിച്ചടിയാണ്. ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് താരം മൈക്കല്‍ ബ്രേസ്‌വെല്ലും മഹിപാല്‍ ലോമറോറുമാണ് ബാറ്റിംഗില്‍ ആശ്രയിക്കാവുന്ന മറ്റ് രണ്ട് താരങ്ങള്‍. ഫിനിഷര്‍ എന്ന നിലയില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രകടനവും നിര്‍ണായകമാകും.

ബൗളിംഗ് ആശങ്ക

IPL 2023: Royal Challengers Banglore team News, Match Schedule, Possible XI gkc

ബൗളിംഗില്‍ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ അസാന്നിധ്യമാണ് ആര്‍സിബിയെ കുഴക്കുന്ന കാര്യം. ഹര്‍ഷല്‍ പട്ടേലിന്‍റെ ഫോം നഷ്ടവും ആര്‍സിബിക്ക് തിരിച്ചടിയായേക്കും. മുഹമ്മദ് സിറാജിന്‍റെ മിന്നും ഫോമും വാനിന്ദു ഹസരംഗയുടെ സാന്നിധ്യവും ബൗളിംഗില്‍ മുതല്‍ക്കൂട്ടാകും. അതിനൊപ്പം ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്‌ലിയുടെ സാന്നിധ്യവും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ജമ്മു കശ്മീര്‍ പേസര്‍ അവിനാശ് സിംഗിന്‍റെ വേഗവും ആര്‍സിബിക്ക് ഇത്തവണ ആശ്രയിക്കേണ്ടിവരും.
 
ഹോം ഗ്രൗണ്ട് ആനുകൂല്യം

കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രിലില്‍ കളിക്കുന്ന ഏഴ് മത്സരങ്ങളില്‍ ആറും ആര്‍സിബിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാമെന്നത് ഗുണകരമാണ്. പക്ഷെ ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പോരടിക്കുന്ന അവസാന ലീഗ് മത്സരങ്ങളെല്ലാം എവേ ഗ്രൗണ്ടില്‍ കളിക്കേണ്ടിവരുമെന്ന വെല്ലുവിളിയും ഇതോടൊപ്പം ആര്‍സിബിക്ക് മുന്നിലുണ്ട്.

ആര്‍സിബി ടീം: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, ദിനേശ് കാർത്തിക് , ഷഹബാസ് അഹമ്മദ്, രജത് പതിദാർ,  ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോംറോർ, ഫിൻ അലൻ, സുയഷ് അലൻ പ്രഭുദേശായി, കർൺ ശർമ്മ, സിദ്ധാർത്ഥ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്, മൈക്കൽ ബ്രേസ്‌വെൽ.

ആര്‍ സി ബി സാധ്യതാ ടീം: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി,അനുജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി.

ആര്‍സിബിയുടെ മത്സരക്രമം

02-Apr-23        7:30 PM    RCB vs MI       M.Chinnaswamy Stadium, Bengaluru
06-Apr-23        7:30 PM    KKR vs RCB    Eden Gardens, Kolkata
10-Apr-23        7:30 PM    RCB vs LSG    M.Chinnaswamy Stadium, Bengaluru
15-Apr-23        3:30 PM    RCB vs DC      M.Chinnaswamy Stadium, Bengaluru
17-Apr-23        7:30 PM    RCB vs CSK    M.Chinnaswamy Stadium, Bengaluru
20-Apr-23        3:30 PM    PBKS vs RCB  PCA IS Bindra Stadium, Mohali
23-Apr-23        3:30 PM    RCB vs RR      M.Chinnaswamy Stadium, Bengaluru
26-Apr-23        7:30 PM    RCB vs KKR    M.Chinnaswamy Stadium, Bengaluru
01-May-23       7:30 PM    LSG vs RCB    Ekana Cricket Stadium, Lucknow
06-May-23       7:30 PM    DC vs RCB      Arun Jaitley Stadium, Delhi
09-May-23       7:30 PM    MI vs RCB       Wankhede Stadium, Mumbai
14-May-23      3:30 PM    RR vs RCB      Sawai Mansingh Stadium, Jaipur
18-May-23      7:30 PM    SRH vs RCB    Rajiv Gandhi International Stadium, Hyderabad
21-May-23      7:30 PM    RCB vs GT      M.Chinnaswamy Stadium, Bengaluru.

Follow Us:
Download App:
  • android
  • ios