2008ലെ ആദ്യ സീസണില്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വിത്തിലിറങ്ങിയ ആര്‍സിബി ചെപ്പോക്കില്‍ ചെന്നൈയെ തോല്‍പ്പിച്ചശേഷം പിന്നീട് ഇതുവരെ വിജയച്ചിരിയുമായി ചെന്നൈ വിടാന്‍ ആര്‍സിബിക്കായിട്ടില്ല.
ചെന്നൈ: ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയം ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കോട്ടയാണ്. അധികം ടീമുകള്‍ക്കൊന്നും ഇവിടെ നിന്ന് തല ഉയര്‍ത്തി മടങ്ങാനായിട്ടില്ല. ഇന്ന് പുതിയ നായകന് കീഴിലിറങ്ങുന്ന ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ചങ്കിടിപ്പ് കൂട്ടുന്നതും ഈ കണക്കുകള്‍ തന്നെയാണ്.
2008ലെ ആദ്യ സീസണില്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വിത്തിലിറങ്ങിയ ആര്‍സിബി ചെപ്പോക്കില്‍ ചെന്നൈയെ തോല്‍പ്പിച്ചശേഷം പിന്നീട് ഇതുവരെ വിജയച്ചിരിയുമായി ചെന്നൈ വിടാന്‍ ആര്‍സിബിക്കാിട്ടില്ല. പിന്നീട് കളിച്ച ഏഴ് തവണയും ചെന്നൈ തന്നെയാണ് അവസാന ചിരി ചിരിച്ചത്. എന്നാല്‍ ഇത്തവണ ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ ക്യാപ്റ്റനായി ധോണിയില്ലെന്നത് മാത്രമല്ല ആര്‍സിബിക്ക് ആശ്വാസം പകരുന്ന കാര്യം. ചെപ്പോക്കില്‍ നിന്ന് അടവുകള്‍ പഠിച്ച് ആര്‍സിബിയിലെത്തിയ തങ്ങളുടെ നായകന്‍ ഫാഫ് ഡൂപ്ലെസിയിലാണ്. വിരാട് കോലി കൂട്ടിയിട്ട് പോലും കൂടാഞ്ഞത് ഡൂപ്ലെസിക്കാവുമെന്നാണ് ആര്‍സിബി ആരാധകര്‍ വിശ്വസിക്കുന്നത്.
ചെപ്പോക്കില്‍ ഇതുവരെ നടന്ന 76 മത്സരങ്ങളില്‍ 46ലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. 30 തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു. മോശം കാലാവസ്ഥ കാരണം ഒരു മത്സരം പോലും നാളിതുവരെ ചെന്നൈയില്‍ ഉപേക്ഷിച്ചിട്ടില്ല. ടോസ് നേടുന്ന ടീമിന് ആനുകൂല്യമുള്ളതാണ് ചെന്നൈയുടെ ചരിത്രം. 2010സ്‍ മുരളി വിജയ് നേടിയ 127 റണ്‍സാണ് ഇപ്പോഴും ചെന്നൈയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. കഴിഞ്ഞ ഐപിഎല്ലലി്‍ പഞ്ചാബ് കിംഗ്സ് 201 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ചെപ്പോക്കിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ്. 163 റണ്‍സാണ് ചെന്നൈയിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം രാത്രി എട്ടിനാണ് ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടം.
