ശുഭ്‍മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് മൂന്നാം ജയം തേടിയാണ് പഞ്ചാബിനെതിരെ ഇറങ്ങുന്നത്

അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ്- പഞ്ചാബ് കിംഗ്‍സ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ പഞ്ചാബ് നായകന്‍ ശിഖർ ധവാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ലയാം ലിവിംഗ്സ്റ്റണിന് പകരം സിക്കന്ദർ റാസ പഞ്ചാബ് കിംഗ്സിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഗുജറാത്ത് ടൈറ്റന്‍സിലും ഒരു മാറ്റമുണ്ട്. പരിക്ക് കാരണം സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലറാണ് കളിക്കാത്തത്. കെയ്ന്‍ വില്യംസനാണ് പകരക്കാരന്‍.

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദർശന്‍, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കർ, അസമത്തുള്ള ഒമർസായ്, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂർ അഹമ്മദ്, ഉമേഷ് യാദവ്, ദർശന്‍ നല്‍ക്കണ്ഡെ.

പഞ്ചാബ് കിംഗ്‍സ്: ശിഖർ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയ്ർസ്റ്റോ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), പ്രഭ്സിമ്രാന്‍ സിംഗ്, സാം കറന്‍, ഷശാന്ത് സിംഗ്, സിക്കന്ദർ റാസ, ഹർപ്രീത് ബ്രാർ, ഹർഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്. 

ശുഭ്‍മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് മൂന്നാം ജയം തേടിയാണ് പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങുന്നത്. ആർസിബിയോടും ലഖ്നൗ സൂപ്പർ ജയന്‍റ്സിനോടും തുടർ തോൽവികൾ ഏറ്റുവാങ്ങിയ പഞ്ചാബ് കിംഗ്‍സ് ആവട്ടെ ഗുജറാത്തിനെതിരെ ജയിച്ച് തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ഹൈദരാബാദിനോട് അവസാനം കളിച്ച മത്സരത്തിൽ സായ് സുദർശന്‍ ഫോമിലേക്ക് ഉയർന്നത് ഗുജറാത്തിന് പ്രതീക്ഷയാണ്. ക്യാപ്റ്റന്‍ ശിഖർ ധവാന് ബാറ്റിംഗിൽ തിളങ്ങാനാകുന്നുണ്ടെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാനാവാത്തതാണ് പഞ്ചാബിനെ മുന്നിലെ ഒരു വെല്ലുവിളി. ജോണി ബെയ്ർസ്റ്റോ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Read more: ഇന്നും റണ്‍മലയോ; ഗുജറാത്ത് ടൈറ്റൻസ് സ്വന്തം തട്ടകത്തില്‍, എതിരാളികള്‍ പഞ്ചാബ്; മുഖം രക്ഷിക്കാന്‍ ധവാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം