തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തള്ളി ലഖ്നൗ മൂന്നാം സ്ഥാനത്തേക്ക് കയറി.

ലഖ്നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എറിഞ്ഞു വീഴ്ത്തിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് 33 റണ്‍സിന്‍റെ തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ164 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചതെങ്കിലും അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറിനും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യക്കും മുന്നില്‍ അടിതെറ്റിയ ഗുജറാത്തിന് 18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ലഖ്നൗവിനായി യാഷ് താക്കൂർ നാലും ക്രുനാല്‍ പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-5, ഗുജറാത്ത് ടൈറ്റന്‍സ് 18.5 ഓവറില്‍ 130ന് ഓള്‍ ഔട്ട്.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തള്ളി ലഖ്നൗ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണുള്ളത്. തോറ്റെങ്കിലും ഗുജറാത്ത് മുംബൈക്ക് മുന്നില്‍ ഏഴാം സ്ഥാനത്താണ്.

എറിഞ്ഞിട്ട് താക്കൂറും ക്രുനാലും

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 164 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഗുജറാത്തേ് അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന ഓപ്പണിംഗ് വിക്കറ്റില്‍ ആറോവറില്‍ 54 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഗില്‍ മടങ്ങി. 21 പന്തില്‍ 19 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. അതോടെ ഗുജറാത്തിന് അടിതെറ്റി. കെയ്ന്‍ വില്യംസണെ(1) രവി ബിഷ്ണോയ് സ്വന്തം ബൗളിംഗില്‍ പറന്നു പിടിച്ചപ്പോള്‍ ബി ആര്‍ ശരത്തിനെയും(2), പിന്നാലെ സായ് സുദര്‍ശനെയും(31) ക്രുനാല് പാണ്ഡ്യ മടക്കിയതോടെ 54-0ല്‍ നിന്ന് 61-4ലേക്ക് ഗുജറാത്ത് വീണു.

കാലൊന്ന് പൊക്കിയതേ പൃഥ്വി ഷാക്ക് ഓർമയുള്ളു, തിരിഞ്ഞു നോക്കുമ്പോൾ വിക്കറ്റില്ല; കാണാം ബുമ്രയുടെ മരണ യോര്‍ക്കർ

പിടിച്ചു നില്‍ക്കാന്‍ നോക്കിയ വിജയ് ശങ്കറെ(17) മടക്കിയ യാഷ് താക്കൂര്‍ പിന്നാലെ റാഷിദ് ഖാനെയും(0) വീഴ്ത്തി ഗുജറാത്തിന്‍റെ പ്രതീക്ഷ കെടുത്തി. 25 പന്തില്‍ 30 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയക്ക് ഗുജറാത്തിന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ലഖ്നൗവിനായി യാഷ് താക്കൂര്‍ 30 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ 11 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി

Scroll to load tweet…

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ അര്‍ധസെഞ്ചുറിയുടെയും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍റെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 31 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ 43 പന്തില്‍ 58 റണ്‍സടിച്ച മാര്‍ക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി ഉമേഷ് യാദവും ദര്‍ശന്‍ നാല്‍ക്കണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക