സീസണിലെ 10 കളിയിൽ ഏഴിലും തോറ്റ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അവസാന രണ്ട് മത്സരത്തിൽ ജയിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ പോയിന്‍റ് പട്ടികയില്‍ കിതയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ ആർസിബി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബെംഗളൂരു കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ ഗുജറാത്തില്‍ രണ്ട് മാറ്റങ്ങളുണ്ട്. മാനവ് സത്താർ അരങ്ങേറ്റം കുറിക്കുമ്പോള്‍ ജോഷ്വ ലിറ്റിലും പ്ലേയിംഗ് ഇലവനിലെത്തി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.

പ്ലേയിംഗ് ഇലവനുകള്‍

ബെംഗളൂരു: വിരാട് കോലി, ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്സ്, ഗ്ലെന്‍ മാക്സ്‍വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), കരണ്‍ ശർമ്മ, സ്വപ്നില്‍ സിംഗ്, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വിജയകുമാർ വൈശാഖ്. 

ഇംപാക്ട് സബ്: അനൂജ് റാവത്ത്, മഹിപാല്‍ ലോംറർ, ആകാശ് ദീപ്, രജത് പാടിദാർ, സുയാഷ് പ്രഭുദേശായി. 

ഗുജറാത്ത്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദർശന്‍, ഡേവിഡ് മില്ലർ, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സത്താർ, നൂർ അഹമ്മദ്, മോഹിത് ശർമ്മ, ജോഷ്വ ലിറ്റില്‍. 

ഇംപാക്ട് സബ്: സന്ദീപ് വാര്യർ, ശരത് ബിആർ, ദർശന്‍ നല്‍കാണ്ഡെ, വിജയ് ശങ്കർ, ജയന്ത് യാദവ്. 

സീസണിലെ 10 കളിയിൽ ഏഴിലും തോറ്റ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അവസാന രണ്ട് മത്സരത്തിൽ ജയിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 10ൽ നാലിൽ മാത്രം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സാവട്ടെ അവസാന രണ്ട് കളിയും തോറ്റാണ് വരുന്നത്. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ ആധികാരിക ജയം ആർസിബിക്കൊപ്പം നിന്നു. ഗുജറാത്തിന്‍റെ 200 റൺസ് ആർസിബി 24 പന്ത് ശേഷിക്കേ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയാണുണ്ടായത്. ഹോം ​ഗ്രൗണ്ടിലും ഈ മികവ് ആവർത്തിക്കുകയാണ് ആർസിബിയുടെ ലക്ഷ്യം. സ്ഥിരതയോടെ റണ്ണടിക്കുന്ന വിരാട് കോലിക്കൊപ്പം വിൽ ജാക്സും കാമറൂൺ ഗ്രീനും ഫോമിലേക്കെത്തിയത് ബെംഗളരൂവിന് ആശ്വാസമാണ്.

Read more: ട്വന്‍റി 20 ലോകകപ്പില്‍ ബാറ്റ് ചെയ്യുക അഞ്ചാം നമ്പറിലോ? തന്ത്രപരമായി ഉത്തരം നല്‍കി സഞ്ജു സാംസണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം