ഡല്‍ഹി ക്യാപിറ്റല്‍സും രോഹിത്തില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ: അടുത്ത ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് മുൻ നായകന്‍ രോഹിത് ശര്‍മ ടീം വിടുമോ എന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് കരുതുന്ന ഐപിഎല്‍ മെഗാ താരലലേത്തില്‍ എട്ട് കളിക്കാരെ വരെ നിലനിര്‍ത്താന്‍ അനുവദിക്കണണെന്ന് ടീമുകള്‍ ഐപിഎല്‍ ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.

നിലവില്‍ മെഗാ താരലലേത്തിന് മുമ്പ് നാലു കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിര്‍ത്താനാവുക. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. മുംബൈ നിലനിര്‍ത്തുന്ന നാലാമത്തെ കളിക്കാരന്‍ രോഹിത് അകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. രോഹിത് ശര്‍മയെ ടീമിലെത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആദ്യ പന്തിലെ ഹെഡ് പോയി, പക്ഷെ ശിഖര്‍ ധവാന്‍റെ ഭീമാബദ്ധത്തില്‍ പഞ്ചാബിന് നഷ്ടമായത് 21 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സും രോഹിത്തില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പ് ഡല്‍ഹി ടീം ഉടമ പാര്‍ത്ഥ ജിന്‍ഡാലുമായും ക്യാപ്റ്റന്‍ റിഷഭ് പന്തുമായും രോഹിത് ചര്‍ച്ച നടത്തിയതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. മെഗാ താരലേലത്തിനെത്തിയാല്‍ രോഹിത് ഏറ്റവും കൂടുതല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരനാകുമെന്നുറപ്പണ്. ഒരുപക്ഷെ രോഹിത് ഐപിഎല്‍ ലേലത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം രോഹിത്തിന്‍റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും എന്നാണ് കരുതുന്നത്.

Scroll to load tweet…

ഏത് ടീമും ആഗ്രഹിക്കുന്ന നായകനാണ് രോഹിത് ശര്‍മയെന്നും കുറച്ചു കൂടി നല്ല പരിഗണന നല്‍കുന്ന ടീമിലേക്ക് രോഹിത്തിന് പോകാവുന്നതാണെന്നും മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ അംബാട്ടി റായുഡു ഇന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ഡിസംബറിലാകും ഐപിഎല്‍ മെഗാ താരലേലം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക