ഇന്നലത്തെ പ്രകടനത്തോടെ സഞ്ജു വിരാട് കോലി, ശ്രേയസ് അയ്യര്‍, രജത് പാട്ടീദാര്‍, എന്നിവരെ മറികടന്നു മുന്നിലെത്തി.

ലക്നൗ: ഐപിഎൽ റണ്‍വേട്ടയിൽ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ച് ഗുജറാത്ത് താരം സായ് സുദര്‍ശന്‍. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ അര്‍ധസെഞ്ചുറിയോടെ അഞ്ച് കളികളില്‍ 273 റണ്‍സുമായി സായ് സുദര്‍ശന്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചത്.

അഞ്ച് കളികളില്‍ 288 റണ്‍സുമായി ലക്നൗ താരം നിക്കോളാസ് പുരാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ റണ്‍വേട്ടയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഇന്നലെ ഗുജറാത്തിനെതിരെ 41 റണ്‍സെടുത്ത് പുറത്തായ സഞ്ജു അഞ്ച് കളികളില്‍ 178 റൺസുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്.ഇന്നലത്തെ പ്രകടനത്തോടെ സഞ്ജു വിരാട് കോലി, ശ്രേയസ് അയ്യര്‍, രജത് പാട്ടീദാര്‍, എന്നിവരെ മറികടന്നു മുന്നിലെത്തി. എന്നാല്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോലിക്കും രജത് പാട്ടീദാറിനും സഞ്ജുവിനെ മറികടക്കാന്‍ അവസരമുണ്ട്.

സഞ്ജുവിനെ പിന്നിലാക്കാൻ കോലിക്ക് 14ഉം പാട്ടീദാറിന് 17ഉം റണ്‍സ് മതി.ലക്നൗ ഓപ്പണറായ മിച്ചല്‍ മാർഷ് 265 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് കളികളില്‍ 202 റണ്‍സടിച്ച ഗുജറാത്ത് താരം ജോസ് ബട്‌ലര്‍ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 199 റണ്‍സുമായി സൂര്യ അഞ്ചാമതായി.കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെ 184 റണ്‍സുമായി ആറാമതാണ്. ശ്രേയസ് അയ്യര്‍(168),വിരാട് കോലി(164), രജത് പാട്ടീദാര്‍(161), എന്നിവരാണ് ആദ്യ പത്തിലുള്ളത്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം നൂര്‍ അഹമ്മദ് 11 വിക്കറ്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍ ഗജറാത്ത് താരം സായ് കിഷോര്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് പ്രധാന മാറ്റം. മുഹമ്മദ് സിറാജ് 10 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ഖലീല്‍ അഹമ്മദ് നാലാമതാണ്.ഹാര്‍ദ്ദിക് പാണ്ഡ്യ(10),മിച്ചല്‍ സ്റ്റാര്‍ക്ക്, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഒമ്പത് വിക്കറ്റുമായി അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുളളപ്പോള്‍പ്രസിദ്ധ് കൃഷ്ണ, ജോഷ് ഹേസല്‍വുഡും ദിഗ്‌വേഷ് സിംഗ് റാത്തിയുമാണ് ആദ്യ പത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക